ഭീകരമായ അപകടത്തിന് ശേഷം തന്‍റെ ഫോട്ടോ പങ്കുവച്ച് ആവഞ്ചേര്‍സ് താരം ജെര്‍മി റെന്നർ

Published : Jan 04, 2023, 11:11 AM IST
ഭീകരമായ അപകടത്തിന് ശേഷം തന്‍റെ ഫോട്ടോ പങ്കുവച്ച് ആവഞ്ചേര്‍സ് താരം ജെര്‍മി റെന്നർ

Synopsis

പുതുവത്സര ദിനത്തിൽ നെവാഡയിലെ  വീടിന് സമീപം സ്നോ പ്ലോ (ഐസ് നീക്കം ചെയ്യുന്ന വാഹനം) ഓടിക്കുന്നതിനിടെ 51 കാരനായ നടന് ഗുരുതരമായി പരിക്കേറ്റത്. 

ന്യൂയോര്‍ക്ക്: അപകടത്തില്‍ ഗുരുതരമായി പരിക്കേണ്ട ആവഞ്ചേര്‍സ് താരം ജെര്‍മി റെന്നർ ബുധനാഴ്ച രാവിലെ തന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകര്‍ക്ക് ആശ്വാസകരമായ സോഷ്യല്‍ മീഡിയ പോസ്റ്റുമായി രംഗത്ത് എത്തി. കണ്ണിന് അടക്കം പരിക്കുപറ്റിയ ഒരു ചിത്രത്തോടെയാണ് അപകടത്തില്‍ പരിക്കേണ്ട തന്നെ ആശ്വസിപ്പിച്ച സന്ദേശങ്ങള്‍ക്കും, സ്നേഹത്തിനും താരം മറുപടി നല്‍കിയത്.

 "നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. ടൈപ്പ് ചെയ്യാൻ കഴിയുന്നില്ല. എന്നാലും ഞാൻ നിങ്ങൾക്കെല്ലാവരോടും സ്നേഹം അറിയിക്കുന്നു" , 'ഹാള്‍ക്ക് ഐ' താരം ജെര്‍മി റെന്നർ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. ഈ പോസ്റ്റിന്‍റെ കമന്‍റില്‍ താരം വേഗം സിനിമ രംഗത്തെ പ്രമുഖര്‍ അടക്കം കമന്‍റ് ചെയ്തു. ആവഞ്ചേര്‍സ് എന്‍റ് ഗെയിം സംവിധായകരായ റൂസ്സോ ബ്രദേഴ്സ് "ഞങ്ങളുടെ എല്ലാ സ്നേഹവും അറിയിക്കുന്നു, ഞങ്ങളുടെ സഹോദരന്‍ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു." - എന്ന് കമന്‍റ് ചെയ്തു. 

അവഞ്ചേര്‍സില്‍ തോറായി അഭിനയിക്കുന്ന ക്രിസ് ഹെംസ്‌വർത്ത്,  സ്റ്റാർ-ലോർഡായി അഭിനയിക്കുന്ന ക്രിസ് പ്രാറ്റ്, ക്യാപ്റ്റൻ അമേരിക്ക എന്ന കഥാപാത്രം മുന്‍പ് അവതരിപ്പിച്ച  ക്രിസ് ഇവാൻസ്, ചലച്ചിത്ര നിർമ്മാതാവ് ടൈക വൈറ്റിറ്റി, അനില്‍ കപൂര്‍ ഇങ്ങനെ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ജെര്‍മി റെന്നര്‍ക്ക് ആശംസ നേര്‍ന്ന് പോസ്റ്റിന് അടിയില്‍ എത്തി. 

പുതുവത്സര ദിനത്തിൽ നെവാഡയിലെ  വീടിന് സമീപം സ്നോ പ്ലോ (ഐസ് നീക്കം ചെയ്യുന്ന വാഹനം) ഓടിക്കുന്നതിനിടെ 51 കാരനായ നടന് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഏറ്റവും പുതിയ വിവരം അനുസരിച്ച്  അപകടത്തിൽ നെഞ്ചിലെ ആഴത്തിലുള്ള മുറിവും ഓർത്തോപീഡിക് പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

താരത്തിന്‍റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് നടന്‍റെ ഏജന്‍റ്  കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് അറിയിച്ചിരുന്നു. "ജെര്‍മിയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും, നേഴ്സുമാര്‍ക്കും, ആശുപത്രി ജീവനക്കാര്‍ക്കും. അപകട സമയത്ത് ഇടപെട്ട ട്രക്കി മെഡോസ് ഫയർ ആൻഡ് റെസ്‌ക്യൂ, വാഷോ കൗണ്ടി ഷെരീഫ്, റെനോ സിറ്റി മേയർ, ഹിലരി സ്‌കീവ്, കാരാനോ, മർഡോക്ക് കുടുംബങ്ങൾ എന്നിവരോടും ജെര്‍മിയുടെ കുടുംബം നന്ദി അറിയിക്കുന്നു"  - നടന്‍റെ വക്താവ് വ്യക്തമാക്കി.

റെന്നറുടെ അയല്‍വാസി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ടിഎംഇസഡ് നല്‍കുന്ന റിപ്പോര്‍ട്ടില്‍. ന്യൂ ഇയര്‍ രാത്രി വലിയതോതില്‍ സംഭവ സ്ഥലത്ത് മഞ്ഞുവീഴ്ചയുണ്ടായിരുന്നു. താരത്തിന്‍റെ വീട്ടില്‍ നിന്നും പുറത്തിറങ്ങാനുള്ള റോഡ് ഗതാഗത യോഗ്യം അല്ലായിരുന്നു. ഇതോടെ മഞ്ഞ് നീക്കം ചെയ്യുന്ന വണ്ടിയുമായി ജെര്‍മി റോഡില്‍ ഇറങ്ങുകയായിരുന്നു. ഇദ്ദേഹത്തിനും കുടുംബത്തിനും ഞായറാഴ്ച ഒരു ഇടം വരെ പോകാനുണ്ടായിരുന്നു എന്നും അയല്‍വാസി പറയുന്നു. എന്നാല്‍ ഈ വണ്ടി അപകടകത്തിലാകുകയും ജെര്‍മിയുടെ കാലില്‍ കൂടി വാഹനം കയറിയിറങ്ങിയെന്നുമാണ് അപടത്തിന്‍റെ ദൃസാക്ഷി പറയുന്നത്. 

ആവഞ്ചേര്‍സ് താരം ജെര്‍മി റെന്നർ ഗുരുതരാവസ്ഥയില്‍ തന്നെ; ശസ്ത്രക്രിയ കഴിഞ്ഞു, സംഭവിച്ചത് ഇത്

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു