
ബോഡി ഷെയ്മിങ്ങ് നടത്തുന്നവർക്കെതിരെ ആഞ്ഞടിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്നും എത്ര കാഷ്വലായാണ് ഇതൊക്കെ പറയുന്നതെന്നും ജുവൽ ചോദിക്കുന്നു.
''വായടയ്ക്കൂ! മനുഷ്യരെന്ന നിലയിൽ നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത്? മറ്റുള്ളവരുടെ ശരീരത്തിൽ, അവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് അവിടെ എടുത്തുവെച്ചിരിക്കുന്നത്? ''ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോൾ ഞങ്ങൾക്ക് മനസിലായി'' എന്ന് എന്നെ കാണുന്ന എത്ര മനുഷ്യരാണ് വളരെ കാഷ്വലായി പറയുന്നത്? നിങ്ങളുടെ സ്നേഹം എനിക്ക് മനസിലാകും, പക്ഷേ അത് എന്റെ ശരീരത്തെപ്പറ്റി എന്തും പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ഇത് എന്റെ ശരീരമാണ്, എന്റെ ഇടമാണ്. ഇതിൽ അഭിപ്രായം പറയാൻ നിങ്ങൾക്കെന്താണ് ഇത്ര ധൈര്യം?
നമ്മൾ എത്ര സ്ത്രീകളെയാണ്, എത്ര കുട്ടികളെയാണ്, എത്ര മനുഷ്യരെയാണ് നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും അവരുടെ ജീവിതത്തിന്റെ നിലനിൽപ്പിനെത്തന്നെ നശിപ്പിച്ചു കളയുന്ന രീതിയിൽ സംസാരിക്കുന്നത്? ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ? വണ്ണമുള്ള മനുഷ്യർക്ക്, വണ്ണമില്ലാത്ത മനുഷ്യർക്ക്, തൊലി ഇത്തിരി ഇരുണ്ടുപോയ മനുഷ്യർക്ക്, പല്ല് പൊന്തിയ മനുഷ്യർക്ക്... ഇവർക്കൊന്നും ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ? ഈ തൊലിപ്പുറത്തും, ഈ പറയുന്ന മാനദണ്ഡങ്ങളിലും മാത്രമാണോ ഒരാളുടെ കഴിവ് ഇരിക്കുന്നത്?
നിങ്ങളെ എങ്ങനെ വിനോദിപ്പിക്കുന്നു, അവർ നിങ്ങൾക്കായി എന്ത് നിർമിക്കുന്നു, എന്ത് സൃഷ്ടിക്കുന്നു എന്നതിലാണ് കഴിവ് ഇരിക്കുന്നത്. കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ. ഒരു മനുഷ്യന്റെ വില എന്താണെന്ന് അറിയാമോ? അത് അവരുടെ തൊലിക്കടിയിലെ വണ്ണത്തിലുള്ള കൊഴുപ്പിലല്ല ഇരിക്കുന്നത്, അത് മനസിലാക്കുക. എനിക്ക് നിങ്ങളെക്കൊണ്ട് മടുത്തു. ഇനി എന്നോട് ഇങ്ങനെ പറയാൻ വരുന്നവരോട് എനിക്ക് തിരിച്ചു പറയാനുണ്ടാകും'', ജുവൽ മേരി വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ