
പൃഥിരാജിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് 'ഖലീഫ'. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്ഷം ഓണം റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. മോഹൻലാലും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് ഹാജി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോഴിതാ ഖലീഫ നിർമ്മിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. എന്നാൽ ശമ്പളം വാങ്ങിച്ച് അഭിനയിച്ചാൽ മതിയെന്ന് ജിനു എബ്രഹാം പറഞ്ഞുവെന്നാണ് പൃഥ്വി തുറന്നുപറഞ്ഞത്. 'ഖലീഫ നിർമിക്കാൻ ഒരു അവസരമുണ്ടായിരുന്നെങ്കിൽ ഞാൻ ചെയ്തേനേ. പക്ഷേ ജിനു എബ്രഹാം സമ്മതിച്ചില്ല. അയാൾ പറഞ്ഞു, വേണ്ട ശമ്പളം വാങ്ങിച്ച് അഭിനയിച്ചാൽ മതിയെന്ന്.' പൃഥ്വിരാജ് പറയുന്നു. ടൊവിനോ തോമസ് നായകനായി എത്തിയ പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു പൃഥിയുടെ വെളിപ്പെടുത്തൽ.
ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. പട്ടേലർ കുഞ്ഞിക്കേളു നമ്പ്യാർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വി എത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ