
ആഗ്ര: ഏറെ വിവാദം സൃഷ്ടിച്ച ശേഷം റിലീസായ ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായ ‘ഓ മൈ ഗോഡ് 2’. ഇപ്പോള്‍ ഈ ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന പേരില്‍ ചിത്രത്തിനെതിരെ പ്രേതിഷേധം നടത്തുകയാണ് ചില ഹിന്ദുത്വ സംഘടനകള്‍. അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ എന്ന് സംഘടന. നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ നേതാവ് ഗോവിന്ദ് പരാസര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സംഘടന ചിത്രത്തിന്‍റെ റിലീസ് ദിവസം ആഗ്രയിലെ ശ്രീടാക്കീസിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. നേരത്തെ, വൃന്ദാവനിലെ ആശ്രമത്തിൽ സംസാരിക്കവെ ആത്മീയ നേതാവ് സാധ്വി ഋതംഭര ചിത്രത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ സിനിമയിൽ അപമാനിക്കുന്നത് പണ്ടും സംഭവിച്ചിട്ടുണ്ട്, ഹിന്ദു വിശ്വാസത്തിന് മുകളിലേക്കുള്ള കടന്നുകയറ്റം ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും. ബോളിവുഡ് ഇത് തുടര്‍ന്നാല്‍ ഹിന്ദുക്കള്‍ റോഡിലിറങ്ങി പ്രതിഷേധിക്കും. ശിവഭക്തി ഒരു തമാശയല്ല മൂന്നോളം ഹിന്ദുത്വ സംഘടനകളുടെ രക്ഷിതാവായ ഇവര്‍ പറഞ്ഞു.
അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. രാഷ്ട്രീയ ബജ്റംഗ്ദളിന്റെ വൈസ് പ്രസിഡന്റ് റൗണക് താക്കൂറിന്റെ നേതൃത്വത്തില്‍ തിയേറ്ററിന് പുറത്ത് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.
അതേസമയം സെക്സ് എഡ്യൂക്കേഷന്‍ സംബന്ധിച്ച വിഷയം സംസാരിക്കുന്ന ചിത്രത്തില്‍ ശിവന്‍റെ പ്രതിനിധിയായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ആദ്യദിനത്തില്‍ 9 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. അത് വച്ച് നോക്കുമ്പോള്‍ ഇത് മോശമല്ലാത്ത കളക്ഷനാണ് എന്നാണ് വിവരം.
അതേ സമയം മള്‍ട്ടിപ്ലക്സുകളിലാണ് അക്ഷയ് ചിത്രം കൂടുതല്‍ ഓടുന്നത്. മുന്‍പ് നൂറു കോടി ക്ലബിന്‍റെ സ്വന്തം താരമായിരുന്ന അക്ഷയ് കുമാറിന് അടുത്തകാലത്ത് കാര്യമായ ഹിറ്റൊന്നും ഉണ്ടായിരുന്നില്ല. അത് പരിഹരിക്കാന്‍ 'ഓ മൈ ഗോഡ് 2'വിന് സാധിച്ചേക്കുമെന്നാണ് കരുതുന്നത്.
2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഓ മൈ ഗോഡ് 2. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'പോസ്റ്റര്‍ തന്നെ കിടുക്കി, അപ്പോ പാട്ടോ..': റൊമാന്‍റിക്കായി നയന്‍സും കിംഗ് ഖാനും; അടുത്ത ഗാനം നാളെ
ജയിലറിലെ ആ റോൾ ട്രോളിയത് തെലുങ്കിലെ ഏത് സൂപ്പര്‍ താരത്തെ ? സോഷ്യൽ മീഡിയ ചർച്ച
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ