സെക്കൻഡ് ഷോ ഇല്ലെങ്കിൽ പ്രീസ്റ്റ് തീയറ്ററിൽ എത്തില്ല; സംവിധായകൻ ജോഫിൻ ടി ചാക്കോ

Published : Mar 02, 2021, 11:16 AM IST
സെക്കൻഡ് ഷോ ഇല്ലെങ്കിൽ പ്രീസ്റ്റ് തീയറ്ററിൽ എത്തില്ല; സംവിധായകൻ ജോഫിൻ ടി ചാക്കോ

Synopsis

ബിഗ് ബജറ്റ് സിനിമയായതിനാൽ സെക്കൻഡ് ഷോയില്ലാതെ പ്രദർശിപ്പിച്ചിട്ട് കാര്യമില്ലെന്ന് പ്രീസ്റ്റിന്റെ ഫൈനൽ മാസ്റ്ററിങിനു പിന്നാലെ ജോഫിൻ പറഞ്ഞു. 

സെക്കൻഡ് ഷോയുടെ കാര്യത്തിൽ തീരുമാനമാകാതെ പ്രീസ്റ്റ് തീയറ്ററിലെത്തിക്കാൻ സാധിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ ജോഫിൻ ടി. ചാക്കോ. തീയറ്ററിനു വേണ്ടി മാത്രം ഉണ്ടാക്കിയ ചിത്രമാണിതെന്നും എന്നാൽ ബിഗ് ബജറ്റ് സിനിമയായതിനാൽ സെക്കൻഡ് ഷോയില്ലാതെ പ്രദർശിപ്പിച്ചിട്ട് കാര്യമില്ലെന്നും പ്രീസ്റ്റിന്റെ ഫൈനൽ മാസ്റ്ററിങിനു പിന്നാലെ ജോഫിൻ പറഞ്ഞു.

ജോഫിൻ ടി ചാക്കോയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്നലെ പ്രീസ്റ്റിന്റെ ഫൈനൽ മാസ്റ്ററിംഗ്‌ കഴിഞ്ഞു. സ്വപ്ന സാക്ഷാത്കരത്തിന് ആദ്യം നന്ദി പറയുന്നത് മമ്മുക്കയോടാണ്. ചെറുപ്പത്തിൽ  മമ്മുക്കയോട് തോന്നിയ ആരാധനയാണ് പിന്നീട്  സിനിമയോടായി മാറിയതും, സിനിമയിൽ ജീവിക്കാനും പ്രേരിപ്പിച്ചത്. ഏത് കഥ ചിന്തിക്കുമ്പോഴും അതിലെ നായകൻ മമ്മുക്കയായിരുന്നു. ആ മമ്മുക്കയെ വെച്ചു ആദ്യ സിനിമ ചെയ്യാനായത്  ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു . അതോടൊപ്പം ഞാൻ വലിയ നന്ദി പറയുന്നത് ആന്റോ ചേട്ടനോടാണ്. സിനിമ എന്ന എന്റെ സ്വപ്നം യാഥാർഥ്യമാക്കിയത് ആന്റോ ചേട്ടനാണ്. ആന്റോ ചേട്ടനോടൊപ്പം ഉണ്ണി സാറും.  ഇത്രത്തോളം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും മമ്മൂക്കയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം എനിക്ക് പൂർത്തിയക്കാനായത് ഈ രണ്ടു നിർമാതാക്കൾ ഒപ്പം നിന്നത് കൊണ്ടാണ്. പ്രീസ്റ്റിന്റെ 80 % ചിത്രീകരണം പൂർത്തീകരിച്ച സമയത്താണ് കൊറോണ വന്ന് ലോകം മുഴുവൻ നിശ്ചലമായത് , 8 മാസങ്ങൾക്ക് ശേഷമാണ് ബാക്കി ഷൂട്ട് ചെയ്യുന്നത്.

തീയേറ്ററിൽ  കാണേണ്ട ചിത്രം’  പ്ലാൻ ചെയ്തപ്പോൾ മുതൽ ഈ നിമിഷം വരെ അതു തന്നെയാണ് 'ദി പ്രീസ്റ്റ്‌'. ലോകം മുഴുവൻ സിനിമ ഒറ്റ ദിവസം തന്നെ റിലീസ് ചെയ്യണം. അതിന് വേണ്ടി എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തി. ഇന്ത്യക്ക് പുറത്ത് ചിത്രം വിതരണത്തിന് എടുത്തത് മമ്മുക്കയുടെ കടുത്ത ആരാധകനായ സമദിക്കയാണ് (Truth Films). അദ്ദേഹത്തിന്റെയും ആദ്യ ചിത്രമാണ് ' പ്രീസ്റ്റ് '. എന്നാൽ ഇപ്പോൾ ലോകത്ത് പലയിടത്തും തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. ദുബായ്, സൗദി, ഒമാൻ തുടങ്ങി മിക്കയിടത്തും തിയേറ്റർ പ്രവർത്തിക്കുന്നില്ല ! ലോകമെമ്പാടുമുള്ള ഒരുപാട് മമ്മുക്ക ആരാധകർ ചിത്രം കാത്തിരിക്കുയാണെന്ന് അറിയാം. എന്നാൽ കുടുംബ പ്രക്ഷകർ ഏറ്റവും കൂടുതൽ എത്തുന്ന സെക്കൻഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം  കേരളത്തിലും തീയേറ്ററിൽ എത്തിക്കാൻ സാധിക്കില്ല

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരു സംവിധായകന്‍, നാല് സിനിമകള്‍; സഹസ് ബാലയുടെ 'അന്ധന്‍റെ ലോകം' ആരംഭിച്ചു
സിനിമയുടെ ലഹരിയില്‍ തിരുവനന്തപുരം; 'മസ്റ്റ് വാച്ച്' സിനിമകള്‍ക്ക് വന്‍ തിരക്ക്