'പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കാണുന്ന അമ്പരപ്പിലാണ് മലയാളികൾ'; 'റോഷാക്ക്' കണ്ട് ജോൺ ബ്രിട്ടാസ്

Published : Oct 08, 2022, 07:42 PM ISTUpdated : Oct 08, 2022, 07:48 PM IST
'പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കാണുന്ന അമ്പരപ്പിലാണ് മലയാളികൾ'; 'റോഷാക്ക്' കണ്ട് ജോൺ ബ്രിട്ടാസ്

Synopsis

പ്രൊഡ്യൂസർ എന്ന നിലയിൽ മമ്മൂട്ടിക്ക് സന്തോഷിക്കാം, നടനെന്ന നിലയിൽ മമ്മൂട്ടിക്ക് അഭിമാനിക്കാമെന്നും ജോണ്‍ ബ്രിട്ടാസ് കുറിക്കുന്നു. 

മ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം റോഷാക്കിന് അഭിനന്ദനവുമായി സിപിഐഎം രാജ്യസഭാ​ഗം ജോൺ ബ്രിട്ടാസ്. ഒറ്റ വരിയിൽ ഗംഭീരമായ സൈക്കോളജിക്കല്‍ ത്രില്ലർ എന്ന് റോഷാക്കിനെ പറയാമെന്ന് ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിക്കുന്നു. മൊത്തത്തിൽ സിനിമയോട് ഒരു അപരിചിതത്വവുമൊക്കെ തോന്നുമ്പോൾ ഓർക്കണം പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന ആ മനുഷ്യൻ ഇങ്ങനെയൊരു സിനിമ അല്ലാതെ വേറെ എന്താണ് ചെയ്യേണ്ടതെന്ന് ബ്രിട്ടാസ് ചോദിക്കുന്നു. 

പ്രൊഡ്യൂസർ എന്ന നിലയിൽ മമ്മൂട്ടിക്ക് സന്തോഷിക്കാം, നടനെന്ന നിലയിൽ മമ്മൂട്ടിക്ക് അഭിമാനിക്കാം.ഇത്തരത്തിൽ ഒരു ചിത്രം നിർമിക്കാൻ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിർമാതാവിനും  പരീക്ഷണ സ്വഭാവമുള്ള സംവിധാനത്തിനും സാങ്കേതിക മികവുള്ള  മേക്കിങ്ങിനും അഭിനന്ദനങ്ങൾ എന്നും ബ്രിട്ടാസ് കുറിക്കുന്നു. 

ജോൺ ബ്രിട്ടാസിന്റെ വാക്കുകൾ

"മമ്മൂട്ടി തന്നെ തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരു ചിത്രം നിർമ്മിക്കുന്നു" എന്നത് തന്നെ വാർത്തയായിരുന്നു.പിന്നീട് പോസ്റ്റർ ഇറങ്ങിയതോടെ റോഷാക്ക് എന്ന പേര് വലിയ ചർച്ചയായി.മനഃശാസ്ത്രപരമായ ഒരു ടെസ്റ്റിന്റെ പേരാണ് സിനിമ എന്നറിഞ്ഞതോടെ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെർമൻ റോഷാക്ക്‘ മലയാളികളുടെ സെർച്ചുകളിൽ ഇടം നേടി.ട്രൈലെർ വന്നതോടെ മമ്മൂട്ടി വില്ലനോ നായകനോ എന്നതായിരുന്നു പിന്നെ വന്ന ചർച്ചകൾ.എല്ലാ ചർച്ചകൾക്കും ഉത്തരമായി ഇന്നലെ റോഷാക്ക് എത്തി.ഒറ്റ വരിയിൽ ഗംഭീരമായ സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് പറയാം.പ്രതികാര കഥ ഇങ്ങനെയും പറയാമെന്ന് പറയാതെ പറഞ്ഞ സിനിമ.ഇതുവരെ നമ്മൾ കാണാത്ത കഥാപാത്രങ്ങളും കഥാപശ്ചാത്തലവും,മൊത്തത്തിൽ സിനിമയോട് ഒരു അപരിചിതത്വവുമൊക്കെ തോന്നുമ്പോൾ ഓർക്കണം പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന ആ മനുഷ്യൻ ഇങ്ങനെയൊരു സിനിമ അല്ലാതെ വേറെ എന്താണ് ചെയ്യേണ്ടത്.പിന്നെയും പിന്നെയും പുതിയ മമ്മൂട്ടിയെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ അമ്പരപ്പിലാണ് മലയാളികൾ.പ്രൊഡ്യൂസർ എന്ന നിലയിൽ മമ്മൂട്ടിക്ക് സന്തോഷിക്കാം ,നടനെന്ന നിലയിൽ മമ്മൂട്ടിക്ക് അഭിമാനിക്കാം.ഇത്തരത്തിൽ ഒരു ചിത്രം നിർമിക്കാൻ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിർമാതാവിനും പരീക്ഷണ സ്വഭാവമുള്ള സംവിധാനത്തിനും സാങ്കേതിക മികവുള്ള മേക്കിങ്ങിനും അഭിനന്ദനങ്ങള്‍. 

മലപ്പുറത്തുകാരനായി നിറഞ്ഞാടിയ സുരേഷ് ​ഗോപി; 'മേം ഹും മൂസ' വിജയാഘോഷം ദുബൈയിൽ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി