മുഖത്ത് ചായം പുരണ്ടിട്ട് 18 വര്‍ഷങ്ങള്‍; 'സീത'യുടെ ജീവിതനായകന്‍ ജോണ്‍ ജേക്കബ് തിരിച്ചുവരുന്നു

Published : Nov 30, 2019, 09:40 AM ISTUpdated : Nov 30, 2019, 09:43 AM IST
മുഖത്ത് ചായം പുരണ്ടിട്ട് 18 വര്‍ഷങ്ങള്‍; 'സീത'യുടെ ജീവിതനായകന്‍ ജോണ്‍ ജേക്കബ് തിരിച്ചുവരുന്നു

Synopsis

2019 കഴിയുമ്പോൾ മുഖത്ത് ചായം വീണിട്ട് 18 വർഷങ്ങൾ ആകുന്നു. ഇപ്പോൾ താൻ വീണ്ടും ദൈവകൃപയാൽ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നുവെന്നും ജോൺ പറയുന്നു.  

ടെലിവിഷന്‍ ആരാധകര്‍ക്ക് സുപരിചിതനാണ് നടനും ഡാന്‍സറുമൊക്കെയായ  ജോൺ ജേക്കബ്. സിനിമാ രംഗത്തേക്ക് കടന്നുവന്ന് പിന്നീട് ഡാന്‍സ് ഷോകളില്‍ നിറഞ്ഞാടിയ താരം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്.  ധന്യ മേരി വർഗീസിന്റെ ഭര്‍ത്താവ്  കൂടിയായ അദ്ദേഹം എണ്ണിയാല്‍ തീരത്താ സ്റ്റേജ് ഷോകളിലൂടെയാണ്  പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

അഭിനയ രംഗത്തേക്ക് 18 വര്‍ഷത്തിന് ശേഷം ജോണ്‍ തിരിച്ചുവരുന്നത് സിനിമയിലൂടെയല്ല. ടെലിവിഷൻ സീരിയലിലാണ് ജോണിന്‍റെ തിരിച്ചുവരവ്. താൻ വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവരുന്ന വിവരം ജോൺ തന്നെയാണ് ഫേസ്ബുക്ക് വഴി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 2019 കഴിയുമ്പോൾ മുഖത്ത് ചായം വീണിട്ട് 18 വർഷങ്ങൾ ആകുന്നു. ഇപ്പോൾ താൻ വീണ്ടും ദൈവകൃപയാൽ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നുവെന്നും ജോൺ പറയുന്നു.

ആദ്യമായി മുഖം കാണിച്ച സിനിമ ജഗപൊഗ ആയിരുന്നു . അന്ന് ഒരിക്കലും വിചാരിച്ചില്ല ജീവിതത്തിൽ പിന്നെയും അവസരങ്ങൾ കിട്ടുമെന്ന്. -ഓർമയിൽ എണ്ണാവുന്നതിനും അപ്പുറം ഡാൻസ് ഷോകൾ നടത്തിയിട്ടുണ്ട്. 13 സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു, അതിൽ ആറ് സിനിമകളിൽ ലീഡ് റോൾ ആയിരുന്നതായും എല്ലാം ദൈവാനുഗ്രഹം മാത്രമാണ് സംഭവിക്കുന്നതെന്നും അവസരങ്ങൾ തന്ന എല്ലാവരോടും ഒരുപാടു കടപ്പെട്ടിട്ടുണ്ട്.  മഴവിൽ മനോരമയിൽ ആരംഭിക്കുന്ന അനുരാഗം എന്ന പരമ്പരയിലൂടെയാണ് ജോൺ മിനിസ്‌ക്രീന്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. എല്ലാവരുടെയും സ്നേഹവും പ്രോത്സാഹനവും ഇനിയും പ്രതീക്ഷിക്കുന്നതായി താരം കുറിക്കുന്നു.

പൊലീസ് കേസുകളും വിവാദങ്ങളും വേട്ടയാടിയ ജോണും ധന്യയും തിരിച്ചുവരവിന്‍റെ പാതയിലാണ്. പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങള്‍ മറികടന്ന് തിരിച്ചുവരാന്‍ പോരാടേണ്ടി വന്നുവെന്ന് ഇരുവരും തുറന്നുപറഞ്ഞിരുന്നു. ഏഷ്യാനെറ്റിലെ പ്രധാന കഥാപാത്രത്തെ അവതിരിപ്പിക്കുന്നത് ധന്യയാണ്. അഭിനയ രംഗത്തേക്കുള്ള ധന്യയുടെ തിരിച്ചുവരവായിരുന്നു. പരമ്പരയില്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച കഥാപത്രമായിരുന്നു ധന്യയുടേത്.

കുറിപ്പിങ്ങനെ...

ആദ്യമായി മുഖം കാണിച്ച cinema, 2001 ൽ release ചെയ്ത ജഗപൊഗ ആയിരുന്നു . അന്ന് ഒരിക്കലും വിചാരിച്ചില്ല ജീവിതത്തിൽ പിന്നെയും അവസരങ്ങൾ കിട്ടുമെന്ന്. പക്ഷേ 2019 കഴിയുമ്പോൾ മുഖത്ത് ചായം വീണിട്ട് 18 വർഷങ്ങൾ ആകുന്നു. ഓർമയിൽ എണ്ണാവുന്നതിനും അപ്പുറം stages ൽ dance ചെയ്തു, 13 സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു, അതിൽ 6 സിനിമകളിൽ lead role ഉം ചെയ്യാൻ കഴിഞ്ഞു. എല്ലാം ദൈവാനുഗ്രഹം മാത്രമാണ്. അവസരങ്ങൾ തന്ന എല്ലാവരോടും ഒരുപാടു കടപ്പെട്ടിട്ടുണ്ട്.

അന്നും ഇന്നും എനിക്ക് സ്നേഹവും പ്രോത്സാഹനവും മാത്രം തന്നിട്ടുള്ള എന്റെ പ്രിയ സുഹൃത്തുക്കളോട്.. Dec 23 മുതൽ മഴവിൽ മനോരമയിൽ ആരംഭിക്കുന്ന
" അനുരാഗം " എന്ന serial ലിലൂടെ ഞാനും നിങ്ങളുടെ മുന്നിൽ എത്തുന്നു. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഇനിയും പ്രതീക്ഷിക്കുന്നു.
എല്ലാരും കാണണം കേട്ടോ. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്
മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം