
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ (Kochi Corporation) എല്‍ഡിഎഫ് (LDF) നേടിയ വിജയത്തില്‍ ആഹ്ളാദപ്രകടനവുമായി ഇറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് നടന്മാരായ ജോജു ജോര്‍ജും (Joju George) വിനായകനും (Vinayakan). കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍ 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് ആണിത്. പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജുവിന്‍റെയും വിനായകന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനെയും വീഡിയോയില്‍ കാണാം.
കൊച്ചി കോര്‍പറേഷനിലെ 63-ാം ഡിവിഷനായ ഗാന്ധിനഗറില്‍ ഭൂരിപക്ഷം അഞ്ചിരട്ടിയായി ഉയര്‍ത്തിയാണ് എല്‍ഡിഎഫിന്‍റെ വിജയം. സിപിഎം സ്ഥാനാര്‍ഥി ബിന്ദു ശിവന്‍ 2950 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 2263 വോട്ടുകളാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 106ല്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 687 ആക്കി ഉയര്‍ത്തിയത്. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍ഡിഎയുടെയും വി ഫോര്‍ കൊച്ചിയുടെയും പ്രകടനം ദയനീയമായി. കഴിഞ്ഞ തവണ 397 വോട്ടുകള്‍ ലഭിച്ചിടത്ത് എന്‍ഡിഎ ഇക്കുറി നേടിയത് 195 ആണ്. 216 വോട്ടുകളുണ്ടായിരുന്ന വി ഫോര്‍ കൊച്ചി 30 വോട്ടിലേക്കും ഒതുങ്ങി.
"
തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലടക്കം 16 ഇടങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചിരിക്കുന്നത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 16 എണ്ണം എല്‍ഡിഎഫും 13 എണ്ണം യുഡിഎഫും നേടിയപ്പോള്‍ ഒരിടത്ത് ബിജെപിയും വിജയിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ