
ജോജു ജോര്‍ജ് ചിത്രം 'ആരോ'യിലെ (Aaro) ഗാനത്തിന്റെ പ്രൊമൊ പുറത്തുവിട്ടു. കരീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീമിന്റേതാണ് കഥയും. ബിജിബാലിന്റെ സംഗീത സംവിധാനത്തില്‍ സിതാര കൃഷ്‍ണകുമാറാണ് 'ആരോയി'ലെ ഗാനം ആലപിച്ചിരിക്കുന്നത്.
'കണ്ണാ നീ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. അനുമോള്‍ സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനില്‍ സുഖദ, ശിജവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റ്റര്‍ ഡെറിക് രാജൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ 'ആരോ'യിലുണ്ട്. മാധേഷ് ആണ് 'ആരോ'യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
കരീം റഷീദ് പാറയ്‍ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് 'ആരോ'യുടെ തിരക്കഥ എഴുതുന്നത്. വിനോദ് ജി പാറാട്ട്, വി കെ അബ്‍ദുള്‍ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വര്‍ഗീസ് ചെറിയാൻ എന്നിവര്‍ ചേര്‍ന്നാണ് 'ആരോ'യുടെ നിര്‍മാണം. വീ ത്രി പ്രൊഡക്ഷൻസ്, അഞ്‍ജലിഎന്റര്‍ടെയ്‍ൻമെന്റ്‍സ് എന്നീ ബാനറിലാണ് നിര്‍മാണം. 'ആരോ' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ താഹിര്‍. പി സി വര്‍ഗീസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജര്‍.
'ആരോ' എന്ന ചിത്രത്തിന്റെ കലാ സംവിധാനം സുനില്‍ ലാവണ്യ. ജോജു ജോര്‍ജ് ചിത്രത്തിന്റെ മേക്കപ്പ് രാജീവ് അങ്കമാലി ആണ്. വസ്‍ത്രാലങ്കാരം പ്രദീപ് കടകശ്ശേരി, സ്റ്റില്‍സ് സമ്പത്ത് നാരായണൻ, പരസ്യകല ആര്‍ട്ടോ കാര്‍പ്പസ് എന്നിവരാണ് നിര്‍വഹിക്കുന്നത്. ആരോ എന്ന ചിത്രത്തിന്റെ നൃത്ത സംവിധാനം തമ്പി നിലയാണ്.
ജോജു ജോര്‍ജ്ജ് ചിത്രം 'പുലിമട'യുടെ ജോലികളും പുരോഗമിക്കുന്നുണ്ട്. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക. എ കെ സാജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പുലിമട' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിലായിരുന്നു.
ഒറ്റ ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാൻ തീരുമാനിച്ചിട്ടായിരുന്നു 'പുലിമട' തുടങ്ങിയത്. പുലിമട എന്ന ചിത്രത്തില്‍ ലിജോ മോള്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം വേണു ഛായാഗ്രാഹണം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. . ബാലചന്ദ്ര മേനോൻ. ഷിബില, അഭിരാം, റോഷൻ, കൃഷ്‍ണ പ്രഭ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
ഡിക്സണ്‍ പൊടുത്താസും സുരാജ് പി എസും ചേര്‍ന്നാണ് പുലിമുട എന്ന ചിത്രത്തിന്റെ നിര്‍മാണം. ഇങ്ക്‍ലാബ് സിനിമാസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രാജീവ് പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എ കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബാബുരാജ്.
വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത്. ജോജു ജോര്‍ജ് ചിത്രത്തിന്റെ മേക്കപ്പ് റോഷൻ ആണ്. 'പുലിമട' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്സ് ബിജോയ്. സുനില്‍ റഹ്‍മാൻ, സ്റ്റെഫി എന്നിവരാണ് വസ്‍ത്രാലങ്കാരം നിര്‍വഹിക്കുന്നത്.