ജോജു ജോര്‍ജ് നായകനാകുന്ന ചിത്രം ആരോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ജോജു ജോര്‍ജ് (Joju George) നായകനാകുന്ന ചിത്രമാണ് ആരോ (Aaro). കരീം സംവിധാനം ചെയ്യുന്ന ആരോയെന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കരീമിന്റേതാണ് കഥയും. താമര എന്ന ആദ്യം പേരിട്ട ചിത്രമാണ് ആരോ ആയി എത്തുന്നത് എന്ന് അനുമോള്‍ പോസ്റ്റര്‍ പങ്കുവെച്ച് പറയുന്നു.

മുണ്ട് മാടിക്കുത്തി കത്തിയുമായിട്ടുള്ള ജോജു ജോര്‍ജിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. കരീം റഷീദ് പാറയ്‍ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ആരോയുടെ തിരക്കഥ എഴുതുന്നത്. സുധീര്‍ കരമന, ജയരാജ് വാര്യര്‍, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനില്‍ സുഖദ, ശിജവജി ഗുരുവായൂര്‍, അജീഷ് ജോണ്‍, മനാഫ് തൃശൂര്‍, മാസ്റഅറര്‍ ഡെറിക് രാജൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ആരോയിലുണ്ട്. മാധേഷ് ആണ് ആരോയെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

വീ ത്രി പ്രൊഡക്ഷൻസ്, അഞ്‍ജലിഎന്റര്‍ടെയ്‍ൻമെന്റ്‍സ് എന്നീ ബാനറില്‍ വിനോദ് ജി പാറാട്ട്, വി കെ അബ്‍ദുള്‍ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വര്‍ഗീസ് ചെറിയാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

ആരോ എന്ന ചിത്രത്തിന്റെ ഗാനരചന റഫീഖ് അഹമ്മദ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ താഹിര്‍, കല സുനില്‍ ലാവണ്യ. മേക്കപ്പ് രാജീവ് അങ്കമാലി, വസ്‍ത്രാലങ്കാരം പ്രദീപ് കടകശ്ശേരി, സ്റ്റില്‍സ് സമ്പത്ത് നാരായണൻ, പരസ്യകല ആര്‍ട്ടോ കാര്‍പ്പസ്. നൃത്തം തമ്പി നില, പ്രൊഡക്ഷൻ മാനേജര്‍ പി സി വര്‍ഗീസ്.