രൂപം ഒന്ന്, ഭാവം രണ്ട്, സിനിമ ഒന്ന്, ക്ലൈമാക്സ്‌ രണ്ട്; വിജയക്കൊടി പാറിച്ച് 'ഇരട്ട'

Published : Feb 06, 2023, 02:04 PM ISTUpdated : Feb 06, 2023, 02:05 PM IST
രൂപം ഒന്ന്, ഭാവം രണ്ട്, സിനിമ ഒന്ന്, ക്ലൈമാക്സ്‌ രണ്ട്; വിജയക്കൊടി പാറിച്ച് 'ഇരട്ട'

Synopsis

കുടുംബ പ്രേക്ഷകരുടെ ഉള്ളലിയിക്കുന്ന ചിത്രം വീക്കെൻഡിൽ ഹൗസ് ഫുൾ ഷോയുമായി മുന്നോട്ടു കുതിക്കുകയാണ്.

ലയാള സിനിമയിൽ തന്റേതായ സ്ഥാനം പിടിച്ചടക്കി വീണ്ടും ജോജു ജോർജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീർത്ത ജോജു, ഇത്തവണ അഭിനയത്തിൽ മത്സരിക്കുന്നത് തന്നോട് തന്നെയാണ്. ഇരട്ടയിൽ പ്രമോദ് കുമാർ, വിനോദ് കുമാർ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നൽകിയാണ് സ്വീകരിച്ചത്. 

കുടുംബ പ്രേക്ഷകരുടെ ഉള്ളലിയിക്കുന്ന ചിത്രം വീക്കെൻഡിൽ ഹൗസ് ഫുൾ ഷോയുമായി മുന്നോട്ടു കുതിക്കുകയാണ്. കാമ്പുള്ള കഥയും കഥാപാത്രങ്ങളും മിന്നുന്ന മേക്കിങ്ങും ചേർന്ന ഇരട്ടയുടെ ക്ലൈമാക്സിന് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

അപ്പു പത്തു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, സൈജു വടക്കൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം രോഹിത് എംജി കൃഷ്‌ണൻ ആണ്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‌'പെണ്ണെന്നാ സുമ്മാവാ'; ശ്രദ്ധനേടി 'ഓ മൈ ഡാർലിംഗ്' ടീസർ

സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ