
മലയാള സിനിമയിൽ ഏറെ പ്രശംസ നേടിയ പണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ അണിയറ പ്രവർത്തകരിൽ നിന്നും കിട്ടുന്നവിവരം. മലയാള സിനിമയിലെ വേർസ്റ്റൈൽ ആക്ടർ ആയ ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്ന പണിക്ക് ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പിന്നാലെ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും അണിയറ പ്രവർത്തകർ ഇതിനെ കുറിച്ചുള്ള വാർത്തകൾ ഒന്നും പുറത്തുവിട്ടിരുന്നില്ല. എന്നാൽ സിനിമ വരുന്നുണ്ട് എന്ന് ഇപ്പോൾ അണിയറ പ്രവർത്തകർ ഉറപ്പിച്ച് പറയുകയാണ്.
2018, രേഖചിത്രം, ആട് ത്രീ, എന്നീ സിനിമകൾക്ക് ശേഷം കാവ്യ ഫിലിംസിന്റെ അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് പണി 2. ജോജുജോർജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുമ്പോൾ മലയാള സിനിമയ്ക്ക് അടുത്ത ഒരു ഹിറ്റ് ഉറപ്പിക്കാൻ കഴിയുമെന്നാണ് ആരാധകലോകം പറയുന്നത്. ചിത്രത്തിൽ നൂറോളം പുതുമുഖ താരങ്ങളും എത്തുന്നുണ്ട് എന്നാണ് അറിയുന്നത്. പണിയിലും പുതുമുഖ താരങ്ങൾക്ക് അവസരം നൽകി കയ്യടി നേടിയ സംവിധായകനാണ് ജോജു അതുകൊണ്ടുതന്നെ ജോജുവിന്റെ രണ്ടാമത്തെ സിനിമയിലും മിന്നുന്ന പ്രകടനങ്ങളോടെ പുതിയ താരങ്ങളെ കാണാൻ കഴിയും എന്ന് ആരാധകർക്ക് ഉറപ്പിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ