Sabhaapathy trailer|സന്താനം നായകനായ ചിത്രം, 'സഭാപതി' ട്രെയിലര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Nov 10, 2021, 07:26 PM IST
Sabhaapathy trailer|സന്താനം നായകനായ ചിത്രം, 'സഭാപതി' ട്രെയിലര്‍ പുറത്തുവിട്ടു

Synopsis

സന്താനം നായകനാകുന്ന ചിത്രം 'സഭാപതി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു.

തമിഴകത്ത് കോമഡി താരമായി മികവ് കാട്ടിയ നടൻ സന്താനം (Santhanam) ഇപോള്‍ നായകനായും പ്രേക്ഷകരുടെ പ്രിയം നേടുകയാണ്. സന്താനം നായകനാകുന്ന ചിത്രം സഭാപതിയുടെ (Sabhaapathy) ട്രെയിലര്‍ പുറത്തുവിട്ട് ഒരു മണിക്കുര്‍ തികയുംമുന്നേ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സന്താനമടക്കമുള്ള തമിഴ് താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ശ്രീനിവാസ റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രഭാപതി എന്ന ചിത്രവും കോമഡി പാറ്റേണില്‍ തന്നെയുള്ളത്. സന്താനം നായകനാകുന്ന ചിത്രം ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങളുള്ളതാണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ഭാസ്‍കര്‍ അറുമുഖമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ലിയോ ജോണ്‍ പോള്‍ ചിത്രത്തിന്റെ ചിത്ര സംയോജകൻ.

സി രമേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ഹരി ദിനേഷാണ് ചിത്രത്തിന്റ ആക്ഷൻ കൊറിയോഗ്രാഫര്‍. സഭാപതി എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബി എൻ സ്വാമിനാഥനാണ്. ജെന്നിഫര്‍ രാജാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍.

സഭാപതി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി എസാണ്. വിവേക്, സാം സി എസ് എന്നിവര്‍ ചേര്‍ന്ന് ഗാനരചന നിര്‍വഹിക്കുന്നു. സതീഷ് കൃഷ്‍ണനാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. എ ആര്‍ മോഹനാണ് ചിത്രത്തിന്റെ ആര്‍ട്, നായിക പ്രീതി വര്‍മ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മുഖമൊക്കെ ഇത് തന്നെ, പക്ഷേ എന്തും ചെയ്യും'; 'വാൾട്ടറി'ന് പിന്നാലെ വരുന്ന കഥാപാത്രങ്ങളെ കുറിച്ച് മമ്മൂട്ടി
'വലതുവശത്തെ കള്ളനി'ൽ വിദ്യ ശേഖറായി ലിയോണ; ജീത്തു ജോസഫ് ചിത്രം ജനുവരി 30-ന് തിയേറ്ററുകളിൽ