
ജോഷിയും ജോജു ജോര്‍ജും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. 'ആന്റണി'യുടെ ഓഡിയോ റൈറ്റ്‌സ് "സരിഗമ" സ്വന്തമാക്കി എന്നതാണ് പുതിത റിപ്പോര്‍ട്ട്. ജോജു നായകനായി ജോഷിയുടെ സംവിധാനത്തിലുള്ള ചിത്രമായ പൊറിഞ്ചു മറിയം ജോസിൽ പ്രധാന വേഷത്തില്‍ നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവരുമുണ്ടായിരുന്നു. ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ ചിത്രത്തിന്റെ പ്രത്യേകത.
ആന്റണിയിൽ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. കല്യാണി പ്രിയദർശനും ആശാ ശരത്തും ആദ്യമായി ജോഷിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. രണദിവെയാണ് ആന്റണിയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ശ്യാം ശശിധരൻ ആണ്.
ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചാണ് നടന്നത് നടന്നു. വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ ആണ്. രചന രാജേഷ് വർമ്മ, സംഗീത സംവിധാനം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റിൽസ് അനൂപ് പി ചാക്കോ, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ രാജശേഖർ, ഓഡിയോഗ്രാഫി വിഷ്‍ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ വർക്കി ജോർജ് , സഹ നിർമാതാക്കൾ ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്‍ണരാജ് രാജൻ, പിആർഒ ശബരി, മാർക്കറ്റിങ്ങ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസ്ട്രിബ്യുഷൻ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.
ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച ചിത്രം പൊറിഞ്ചു മറിയം ജോസ് മികച്ച വിജയം നേടിയിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ജോജു ജോർജ്ജ് എത്തിയത്. 'പൊറിഞ്ചു'വിന്റെ മികച്ച വിജയത്തിന് ശേഷം സംവിധായകൻ ജോഷിയും ജോജുവും വീണ്ടും എത്തുമ്പോള്‍ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെ ആണ്. ഇരട്ട എന്ന ജനപ്രിയ സിനിമക്ക് ശേഷം ജോജു ജോര്‍ജ് നായകനാവുന്നതാണ് 'ആന്റണി'.
Read More: നടി കങ്കണയുമായുള്ള വിവാദബന്ധം തുറന്നു പറഞ്ഞതില്‍ ഖേദമില്ലെന്ന് നടൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക