യൂറോപ്പ് പര്യടനത്തില്‍ അജിത്ത്, താരത്തിന്റെ ഫോട്ടോകളുമായി ശാലിനി

Published : Aug 02, 2023, 05:21 PM IST
യൂറോപ്പ് പര്യടനത്തില്‍ അജിത്ത്, താരത്തിന്റെ ഫോട്ടോകളുമായി ശാലിനി

Synopsis

നടൻ അജിത്തിന്റെ ബൈക്ക് ടൂറിന്റെ ഫോട്ടോകളുമായി ഭാര്യ ശാലിനി.  

തമിഴകത്തിന്റെ പ്രിയ താരം അജിത്തിന് സിനിമ മാത്രമല്ല ബൈക്ക് റൈഡിംഗും താല്‍പര്യമുള്ള ഒന്നാണ്. നിരവധി തവണ അജിത്ത് വിവിധ രാജ്യങ്ങളില്‍ റൈഡ് നടത്തിയിട്ടുമുണ്ട്. നിലവില്‍ അജിത്ത് യൂറോപ്പിലാണ് എന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അജിത്തിന്റെ പുതിയ വേള്‍ഡ് ടൂറിന്റെ ഫോട്ടോ ഭാര്യ ശാലിനി പങ്കുവെച്ചിട്ടുമുണ്ട്.

ജര്‍മനി, ഡെൻമാര്‍ക്ക്, നോര്‍വേ എന്നിവടങ്ങളിലാണ് താരത്തിന്റെ യാത്ര എന്നാണ് ശാലിനി വ്യക്തമാക്കിയിരിക്കുന്നത്. അജിത്ത് നായകനായി 'വിഡാമുയര്‍ച്ചി' എന്ന ചിത്രീകരണമാണ് ചിത്രീകരണം ആരംഭിക്കാനുള്ളത്. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം. യൂറോപ്പ് പര്യടനത്തിന് ശേഷമായിരിക്കും പുതിയ ചിത്രത്തില്‍ അജിത്ത് ജോയിൻ ചെയ്യുക.

എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം 'തുനിവ്' ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. എച്ച് വിനോദായിരുന്നു തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: നടി കങ്കണയുമായുള്ള വിവാദബന്ധം തുറന്നു പറഞ്ഞതില്‍ ഖേദമില്ലെന്ന് നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും