'കഴിവുറ്റ ഒരു നടനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്'; അനിലിന് ആദരാഞ്ജലിയുമായി ജോയ് മാത്യു

Web Desk   | Asianet News
Published : Dec 25, 2020, 08:00 PM ISTUpdated : Dec 25, 2020, 08:45 PM IST
'കഴിവുറ്റ ഒരു നടനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്'; അനിലിന് ആദരാഞ്ജലിയുമായി ജോയ് മാത്യു

Synopsis

മലയാളത്തില്‍ ഏറെ തിരക്ക് പിടിച്ച നടനാകാന്‍ സാധ്യതയും യോ​ഗ്യതയും ഉള്ള നടനായിരുന്നു അനിലെന്നും ജോയ് മാത്യു പറഞ്ഞു. 

ലങ്കര ഡാം സൈറ്റിൽ മുങ്ങിമരിച്ച നടൻ അനിൽ പി നെടുമങ്ങാടിന്റെ വിയോ​ഗത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. കഴിവുറ്റ ഒരു നടനെയാണ് മലയാള സനിമയ്ക്ക് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ ഏറെ തിരക്ക് പിടിച്ച നടനാകാന്‍ സാധ്യതയും യോ​ഗ്യതയും ഉള്ള നടനായിരുന്നു അനിലെന്നും ജോയ് മാത്യു പറഞ്ഞു. 

ജോയ് മാത്യുവിന്റെ വാക്കുകൾ

വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. ഇന്ന് ഈ ക്രിസ്മസ് ദിനത്തില്‍ വല്ലാത്തൊരു ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. മലയാളത്തില്‍ ഏറെ തിരക്ക് പിടിച്ച നടനാകാന്‍ സാധ്യതയുള്ള അതിന് എല്ലാ യോഗ്യതയും ഉള്ള നടനായിട്ടായിരുന്നു നമ്മള്‍ അനിലിനെ കണ്ടിരുന്നത്. കഴിവുറ്റ ഒരു നടനെയാണ് മലയാള സനിമയ്ക്ക് നഷ്ടപ്പെട്ടത്. നാടക വേദിയില്‍ നിന്ന് വന്ന നടനാണ്. അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികൾ. 

മലങ്കര ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി