'അത്യുഗ്രൻ സിനിമാനുഭവം, സംവിധായകന്റെ മികച്ച തുടക്കം': 'മാളികപ്പുറ'ത്തെ പ്രശംസിച്ച് ജൂഡ് ആന്റണി

By Web TeamFirst Published Jan 7, 2023, 3:48 PM IST
Highlights

അത്യുഗ്രൻ സിനിമാനുഭവം ആയിരുന്നു മാളികപ്പുറമെന്നും  വിഷ്ണു ശശിശങ്കർ എന്ന സംവിധായകന്റെ മികച്ച തുടക്കമാണ് ചിത്രമെന്നും ജൂഡ് ആന്റണി

ണ്ണി മുകുന്ദൻ നായകനായി എത്തി പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രമാണ് 'മാളികപ്പുറം'. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ മാളികപ്പുറത്തെ പ്രശംസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്. 

അത്യുഗ്രൻ സിനിമാനുഭവം ആയിരുന്നു മാളികപ്പുറമെന്നും  വിഷ്ണു ശശിശങ്കർ എന്ന സംവിധായകന്റെ മികച്ച തുടക്കമാണ് ചിത്രമെന്നും ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നെങ്കിലും ഏറ്റവും ഇഷ്ട്ടമായത് കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും ഉണ്ണിയെയും ആണെന്നും ജൂഡ് ആന്റണി പറയുന്നു. 

ജൂഡ് ആന്റണി ജോസഫിന്റെ വാക്കുകൾ ഇങ്ങനെ

മാളികപ്പുറം കണ്ടു. അത്യുഗ്രൻ സിനിമാനുഭവം . അഭിലാഷ് പിള്ളയുടെ മികച്ച തിരക്കഥ, വിഷ്ണു ശശിശങ്കർ എന്ന സംവിധായകന്റെ മികച്ച തുടക്കം. അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നെങ്കിലും ഏറ്റവും ഇഷ്ടായത് കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും ഉണ്ണിയെയുമാണ് . Congratulations Venu sir, Priya chechi, Anto chettan , Neeta chechi and whole team of Malikappuram.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ 30നാണ് മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജിസിസിയിലും യുഎഇയിലും ചിത്രം റിലീസിനെത്തിയിരുന്നു. ജനുവരി 6 മുതൽ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്തു.

'ലോഹിതദാസ് കണ്ടെത്തിയ ഉണ്ണി മുകുന്ദന്‍, അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിക്കുന്നു'

അഭിലാഷ് പിള്ളയുടേതാണ് മാളികപ്പുറത്തിന്റെ രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. 

click me!