തിയറ്റര്‍ അനുഭവത്തിന്‍റെ 'കാന്താര'; ഓപണിംഗ് സീന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Published : Jan 07, 2023, 03:38 PM IST
തിയറ്റര്‍ അനുഭവത്തിന്‍റെ 'കാന്താര'; ഓപണിംഗ് സീന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Synopsis

റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം

കെജിഎഫ് ഫ്രാഞ്ചൈസിക്കു പിന്നാലെ സാന്‍ഡല്‍വുഡിന്‍റെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. കെജിഎഫ് പോലെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് പാന്‍ ഇന്ത്യന്‍ സ്വീകാര്യതയും വന്‍ ബോക്സ് ഓഫീസ് വിജയവുമാണ് ചിത്രം നേടിയത്. മികച്ച തിയറ്റര്‍ അനുഭവം പകര്‍ന്ന ചിത്രം എന്നതായിരുന്നു സിനിമയെക്കുറിച്ച് പ്രേക്ഷകരുടെ പൊതു അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓപണിംഗ് സീക്വന്‍സ് യുട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 1.32 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിന്‍റെ കന്നഡ പതിപ്പ് മാത്രമായിരുന്നു ആദ്യം പുറത്തെത്തിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറി ചിത്രം. പിന്നാലെ ഒടിടി റിലീസിലും വലിയ സ്വീകാര്യത നേടി ചിത്രം. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 24 നാണ് ചിത്രം എത്തിയത്. 

ALSO READ : 'കൊട്ട മധു'വിനു പിന്നാലെ 'ഡബിള്‍ മോഹനന്‍'; പൃഥ്വിരാജിന്‍റെ മേക്കോവറുമായി 'വിലായത്ത് ബുദ്ധ' മേക്കിംഗ് വീഡിയോ

 ആഗോള ബോക്സ് ഓഫീസില്‍ 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം കേരളത്തില്‍ നിന്നു മാത്രം 19 കോടി നേടിയിരുന്നു. ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ ആ സമയത്തുള്ള പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ടായിരുന്നു ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും വലിയ ബോക്സ് ഓഫീസ് നേട്ടമാണ് ഉണ്ടാക്കിയത്.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍