
മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ പടമാണ് തുടക്കം. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ഓഗസ്റ്റ് 7ന് തിയറ്ററുകളിൽ എത്തും. ആദ്യമായി അഭിനയിച്ച ചിത്രം തിയറ്ററിൽ കാണാനുള്ള ആവേശത്തിലാണ് വിസ്മയയും. തതവസരത്തിൽ തുടക്കത്തിന്റെ ഫൈനൽ സൗണ്ട് മിക്സിംഗ് പൂർത്തിയാക്കിയിക്കുകയാണ് ജൂഡ് ആന്റണിയും ടീമും.
2 മണിക്കൂറും 19 മിനിറ്റും 35 സെക്കൻഡും നീളുന്ന ഒരു ഫാമിലി ത്രില്ലറാണ് പടമെന്നും തങ്ങൾക്ക് അനുഭവപ്പെട്ട അതേ സംതൃപ്തി പ്രേക്ഷകർക്കും ലഭിക്കുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും ജൂഡ് ആന്റണി പറയുന്നു. തന്റെ അഞ്ചാമത്തെ സ്വപ്നമാണ് തുടക്കമെന്ന് പറഞ്ഞ ജൂഡ്, സന്തോഷവും സമാധാനപരവുമായ യാത്രയായിരുന്നു അതെന്നും ജൂഡ് കൂട്ടിച്ചേർത്തു.
"2 മണിക്കൂറും 19 മിനിറ്റും 35 സെക്കൻഡും നീളുന്ന, കുടുംബബന്ധങ്ങളുടെ പശ്ചാത്തലമുള്ള ഒരു ത്രില്ലർ. ഇതാണ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ഉറപ്പ്. ഈ സിനിമ പൂർത്തിയായപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ട അതേ സംതൃപ്തി നിങ്ങൾക്കും ലഭിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്. കഴിവുറ്റ ഈ ടീമിനൊപ്പം പ്രവർത്തിച്ചത് അങ്ങേയറ്റം സന്തോഷകരമായിരുന്നു. തികച്ചും സമാധാനപരമായ ഒരു യാത്രയായിരുന്നു ഇത്. തുടക്കം എൻ്റെ അഞ്ചാമത്തെ സ്വപ്നമാണ്. ചിത്രത്തിന്റെ ഫൈനൽ സൗണ്ട് മിക്സിംഗ് പൂർത്തിയായി കഴിഞ്ഞു. 'തുടക്കം' (Thudakkam) ബിഗ് സ്ക്രീനിൽ നിങ്ങൾ എല്ലാവരും കാണ്ട് ആസ്വദിക്കുന്നത് കാണാൻ ഞാൻ അക്ഷമനായി കാത്തിരിക്കുകയാണ്. അപ്പോൾ ഇനി തിയേറ്ററുകളിൽ കാണാം", എന്നായിരുന്നു ജൂഡ് ആന്റണി ജോസഫിന്റെ വാക്കുകൾ.
2018 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ