തിയേറ്ററുകളിൽ റിലീസുകളുടെ പെരുമഴക്കാലം; ജൂണിൽ 'മോളിവുഡ് ടൈംസ്' മുതൽ 'അനന്തൻ കാട്' വരെ കൈ നിറയെ സിനിമകള്‍

Published : Jun 03, 2026, 09:44 AM IST
Mollywood Times, Ananthan Kaadu

Synopsis

ജൂണ്‍ മാസത്തെ സിനിമാ റിലീസുകള്‍.

സിനിമാപ്രേമികൾക്ക് ആവേശമേകാൻ ജൂൺ മാസത്തിൽ തിയേറ്ററുകളിൽ പുതിയ റിലീസുകളുടെ പെരുമഴക്കാലം തന്നെയാണ് എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതും പകയും പ്രതികാരവും നിറഞ്ഞതും മുതൽ ചലച്ചിത്ര സ്വപ്നങ്ങളും ഹൊറർ കോമഡികളും സാഹസികതകളും വരെ നിറഞ്ഞ വ്യത്യസ്തമായ പ്രമേയങ്ങളുമായണ് ഈ ആഴ്ച ഒട്ടേറെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.

രാം ചരൺ നായകനാകുന്ന തെലുങ്ക് ചിത്രം 'പെദ്ധി' ജൂൺ നാലിന് തിയേറ്ററുകളിലേക്ക് എത്തും. നസ്‍ലിൻ നായകനായെത്തുന്ന അഭിനവ് സുന്ദർ നായക് ചിത്രം 'മോളിവുഡ് ടൈംസി'ന്‍റെ റിലീസ് ജൂൺ 5-നാണ്. ജയറാമും ഉര്‍വശിയും ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന 'പരിമള ആൻഡ് കോ' എന്ന തമിഴ് ചിത്രത്തിന്‍റെ റിലീസും ജൂൺ 5-നാണ്. ആര്യ നായകനായെത്തുന്ന 'അനന്തൻ കാട്' എന്ന ചിത്രത്തിന്‍റെ റിലീസ് ജൂൺ 25-നാണ്. 'വരവ്' എന്ന ഷാജി കൈലാസ് - ജോജു ജോര്‍ജ്ജ് ചിത്രവും ജൂണിൽ റിലീസിന് എത്തുന്നുണ്ട്. ഇംഗ്ലീഷ് ചിത്രം സ്കെയറി മൂവിയും ജൂൺ 5-ന് തിയേറ്ററുകളിൽ റിലീസിന് എത്തുന്നുണ്ട്.

പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' സിനിമയ്ക്ക് ശേഷം ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ 'അനന്തൻ കാട്' എന്ന ചിത്രത്തിൽ തമിഴ് നടൻ ആര്യയാണ് നായകൻ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ഈ ചിത്രത്തിൽ എത്തുന്നത്.

വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദിവസം 2-4 ലക്ഷം ശമ്പളം! രാംചരണിന് അടുത്തെത്തി, ശരവേ​ഗത്തിൽ യുവാവിനെ തൂക്കിയ ​ബോഡിഗാർഡ്; ചില്ലറക്കാരനല്ല ഈ കെവിൻ കുന്ത
അപ്പയുടെ കഥ സിനിമയാക്കാൻ ആഗ്രഹമെന്ന് ചാണ്ടി ഉമ്മൻ, നായകനായി മനസിലുള്ളത് ഒരാൾ മാത്രം; തുറന്ന് പറഞ്ഞ് പുതുപ്പള്ളി എംഎൽഎ