
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍ – കൊരട്ടാല ശിവ ടീം ജനതാ ഗാരേജിന് ശേഷം വീണ്ടും ഒന്നിക്കുന്നു. ജൂനിയര്‍ എന്‍ടിആറിന്റെ 30 സിനിമയായി ഒരുങ്ങുന്ന ചിത്രം എന്‍ടിആര്‍ 30 എന്ന പേരിലാണ് അറിയപ്പെടുന്നത്. താരങ്ങള്‍ തന്നെയാണ് സിനിമയെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ രണ്ടാം പകുതിയില്‍ ആരംഭിക്കാനാണ് പദ്ധതി. സിനിമയുടെ പ്രഖ്യാപന ഫോട്ടോയും താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. 2022 ഏപ്രില്‍ 29 ന് ചിത്രം ഒന്നിലധികം ഭാഷകളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
ജൂനിയര്‍ എന്‍ടിആറും കൊരട്ടാല ശിവയും ആദ്യമായി ഒന്നിച്ച ചിത്രം ജനതാ ഗാരേജ് ആണ്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു. കൊരട്ടാല ശിവ തെലുങ്ക് ചലച്ചിത്രലോകത്തെ ഹിറ്റ് മേക്കറാണ്. അതുകൊണ്ടുതന്നെയാണ് ജൂനിയര്‍ എന്‍ടിആറും കൊരട്ടാല ശിവയും വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ വാര്‍ത്തയായി മാറുന്നു. താരങ്ങള്‍ സിനിമയുടെ പ്രഖ്യാപന ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സിനിമ തിയറ്ററില്‍ തന്നെയാണ് റിലീസ് ചെയ്യുന്നതും.
സിനിമയിലെ മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല.
ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ ആണ് ജൂനിയര്‍ എന്‍ടിആറിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ