Jurassic World Dominion Trailer : ദിനോസറുകള്‍ വീണ്ടും, 'ജുറാസ്സിക് വേള്‍ഡ് ഡൊമിനിയൻ' ട്രെയിലര്‍

Web Desk   | Asianet News
Published : Feb 10, 2022, 10:17 PM IST
Jurassic World Dominion Trailer : ദിനോസറുകള്‍ വീണ്ടും, 'ജുറാസ്സിക് വേള്‍ഡ് ഡൊമിനിയൻ' ട്രെയിലര്‍

Synopsis

ജുറാസ്സിക് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രവും പ്രേക്ഷകരെ അമ്പരിപ്പിക്കും.

'ജുറാസിക് വേള്‍ഡ് ഡൊമിനി'യന്റെ (Jurassic World Dominion) ട്രെയിലര്‍ പുറത്തുവിട്ടു. ലോകമെങ്ങും ആരാധകരുള്ള ചിത്രമായ ജുറാസ്സിക് പരമ്പരയിലെ ദിനോസറുകളുടെ കഥ പറയുന്ന പുതിയ ഭാഗവും പ്രേക്ഷകരെ അമ്പരപ്പിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ജുറാസിക് വേള്‍ഡ് സീരീസിലെ മൂന്നാമത്തേതും അവസാനത്തേതുമായ ചിത്രമാണ് ഇത്. കോളിൻ ട്രെവറോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ക്രിസ് പാറ്റ്, ലോറ ഡേണ്‍, ബ്രൈസ് ജല്ലാസ്,. സാം നീല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. 'ജുറാസിക് വേള്‍ഡ്: ഫാളെൻ കിങ്‍ഡം' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഇത്. 'ഫാളെൻ കിങ്‍ഡ'ത്തിന് ശേഷം എന്തു സംഭവിക്കുന്നുവെന്നാണ് പുതിയ ചിത്രത്തില്‍ പറയുന്നത്. ജൂണ്‍ 10നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

ജോണ്‍ ഷ്വാര്‍ട്‍സ്‍മാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മാര്‍ക് സേംഗറാണ് ചിത്രത്തിന്റെ ചിത്രസംയോജകൻ. 'ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ' സംഗീത സംവിധായകൻ മൈക്കിള്‍ ജിയചിനോയാണ്. ആംബ്ലിൻ എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രത്തിന്റെ നിര്‍മാണം.

'ജുറാസിക് വേള്‍ഡ്' ആദ്യ ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 2005ലായിരുന്നു. കോളിൻ ട്രെവറോ തന്നെയായിരുന്നു സംവിധായകൻ. 'ജുറാസിക് വേള്‍ഡ്: ഫാളെൻ കിങ്‍ഡം' 2018ലായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ജെ എ ബയോണയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി