കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് അനുപം ഖേര്‍, 'അയ്യേ' എന്ന് പാര്‍വ്വതി

By Web TeamFirst Published Jan 12, 2020, 5:38 PM IST
Highlights

കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച ബോളിവുഡ് നടന്‍ അനുപം ഖേറിനെതിരെ നടി പാര്‍വ്വതി. 

കൊച്ചി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും പൗരത്വ നിയമ ഭേദഗതിയുമടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച ബോളിവുഡ് നടന്‍ അനുപം ഖേറിനെ വിമര്‍ശിച്ച് നടി പാര്‍വ്വതി. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ അനുകൂലിച്ച്  അനുപം ഖേര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. 'അയ്യേ' എന്ന് കുറിച്ചുകൊണ്ടാണ് പാര്‍വ്വതി ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

എല്ലാ ഇന്ത്യക്കാരോടും പറയാനുള്ളത് എന്ന കുറിപ്പോടെയാണ് അനുപം ഖേര്‍ വീഡിയോ പങ്കുവെച്ചത്. ചില ആളുകള്‍ രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അത് അനുവദിക്കരുതെന്ന് അനുപം ഖേര്‍ വീഡിയോയില്‍ പറയുന്നു. 'കുറച്ചു നാളുകളായി അത്തരം ആളുകള്‍ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവരാണ് അസഹിഷ്ണുതയുടെ വക്താക്കള്‍. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇവരുടെ ശ്രമം, അത് തിരിച്ചറിയണം'- അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.

Read More: ചേര്‍ത്തുപിടിച്ച ആ കൈകള്‍ ആരുടേത്? വെളിപ്പെടുത്തി നൂറിന്‍

 
 
 
 
 
 
 
 
 
 
 
 
 

जब देश के कुछ लोग देश की अखंडता को भंग करने कोशिश करें तो ये हमारा फ़र्ज़ बनता है कि हम ऐसा ना होने दें। पिछले कुछ दिनो से ऐसा ही माहोल बनाने की कोशिश की जा रही है ऐसे तत्वों द्वारा। ये वो लोग है जो सबसे ज़्यादा intolerant है। इसलिए हमें संयम, दृढ़ता और एक साथ होकर ऐसे लोगों को बताना है कि भारत हमारा देश है, हमारा अस्तित्व है और हमारी ताक़त है। हम इसे बिखरने नहीं देंगे। जय हिंद!! 🙏🇮🇳🇮🇳

A post shared by Anupam Kher (@anupampkher) on Jan 10, 2020 at 8:31pm PST

click me!