വേറിട്ട റോളില്‍ ഉണ്ണി മുകുന്ദന്‍, രണ്ട് വര്‍ഷത്തിന് ശേഷം ആ ചിത്രം ഒടിടിയിലേക്ക്

Published : Sep 03, 2025, 09:22 AM IST
Kadhikan malayalam movie ott release date announced unni mukundan mukesh jayaraj

Synopsis

കഥാപ്രസംഗത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. കഥാപ്രസം​ഗ കലയുടെ പശ്ചാത്തലത്തില്‍ ജയരാജ് സംവിധാനം ചെയ്ത കാഥികന്‍ എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. 2023 ഡിസംബര്‍ 8 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒരു വര്‍ഷവും ഒന്‍പത് മാസങളും പിന്നിടുമ്പോഴാണ് ചിത്രം സ്ട്രീമിം​ഗിന് എത്തുന്നത്. മനോരമ മാക്സിലൂടെ നാളെയാണ് ചിത്രത്തിന്‍റെ ഒടിടി പ്രദര്‍ശനം ആരംഭിക്കുക. കഥാപ്രസംദ​ഗ കലയുടെയും കാഥികരുടെയും പ്രൗഢമായ പഴയ കാലവും ഇപ്പോഴത്തെ അവസ്ഥയും തുറന്നുകാട്ടുന്ന ചിത്രമാണ് ഇത്. പ്രശസ്ത കാഥികന്‍ വി സാംബശിവന്‍റെ വേര്‍പാടിന്‍റെ 27-ാം വര്‍ഷത്തിലാണ് ജയരാജ് ഈ ചിത്രം ഒരുക്കിയത്.

ഒരു ജുവനൈല്‍ ഹോം സൂപ്രണ്ടും ഒരു കാഥികനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ കഥ പറയുന്ന ചിത്രത്തിന്‍റെ രചനയും ജയരാജിന്‍റേതാണ്. ചന്ദ്രസേനന്‍ എന്ന കാഥികനായി മുകേഷ് എത്തിയ ചിത്രത്തില്‍ ജുവനൈല്‍ ഹോം സൂപ്രണ്ടിനെ അവതരിപ്പിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. ചെറുപ്രായത്തില്‍ ചെയ്ത തെറ്റിന്‍റെ പേരില്‍ കുറ്റവാളിയായി മുദ്ര കുത്തപ്പെട്ട ഒരു കുട്ടിയുടെ കലാപരമായ കഴിവുകളെ കണ്ടെത്തി അവനെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിച്ച് നല്ല മനുഷ്യനാക്കി മാറ്റാന്‍ ശ്രമിക്കുന്ന സൂപ്രണ്ടും അതിന് താങ്ങും തണലുമായി നില്‍ക്കുന്ന കാഥികനുമാണ് ഉണ്ണി മുകുന്ദന്‍റെയും മുകേഷിന്‍റെയും കഥാപാത്രങ്ങള്‍.

പുതുമുഖം കൃഷ്ണാനന്ദ് ​ഗോപു ആണ് ബാലതാരം. അനശ്വര സം​ഗീത സംവിധായകന്‍ സലില്‍ ചൗധരിയുടെ മകന്‍ സഞ്ജയ് ചൗധരിയാണ് ചിത്രത്തിന് സം​ഗീതം പകര്‍ന്നിരിക്കുന്നത്. സലില്‍ ചൗധരിയുടെ മകള്‍ ആന്ദ്രാ ചൗധരി ഒരു ബം​ഗാളി ​ഗാനം ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്. ​ഗാനരചന വയലാര്‍ ശരത്‍ചന്ദ്ര വര്‍മ്മ, ഛായാ​ഗ്രഹണം ഷാജികുമാര്‍, എഡിറ്റിം​ഗ് വിപിന്‍ വിശ്വകര്‍മ്മ. ഡോ. മനോജ് ​ഗോവിന്ദും ജയരാജും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് ഇത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ