'ഇന്ന് ലീവ് വേണം, കടയില്‍ ജോലിക്ക് വരാനാകില്ല', ജോയ് മാത്യുവിന്റെ കുറിപ്പിന് മറുപടിയുമായി കൈലാഷ്

By Web TeamFirst Published Jul 8, 2021, 12:02 PM IST
Highlights

സിനിമ ചിത്രീകരണം ആരംഭിക്കാത്തതിന്റെ പ്രതിസന്ധി സൂചിപ്പിച്ചും ജന്മദിന ആശംസകള്‍ നേര്‍ന്നുമുള്ള ജോയ് മാത്യുവിന്റെ കുറിപ്പിന് കൈലാഷിന്റെ മറുപടി.

വേറിട്ട രീതിയില്‍ ജന്മദിന ആശംസകള്‍ നേര്‍ന്ന ജോയ് മാത്യുവിന് അതേരീതിയില്‍ നന്ദി പറഞ്ഞ് കൈലാഷ്.  ഒരു പലചരക്ക് തുടങ്ങാൻ തീരുമാനിച്ചപ്പോള്‍ ജോലിക്ക് കൈലാഷിനെയാണ് മനസില്‍ വന്നത് എന്നായിരുന്നു ജോയ് മാത്യു ജന്മദിന ആശംസകള്‍ നേര്‍ന്ന കുറിപ്പില്‍ പറഞ്ഞത്.  കടയിലെ തിരക്കുകാരണം ആശംസകള്‍ പറയാൻ താൻ മറന്നുപോയിരുന്നുവെന്നും ജോയ് മാത്യു പറഞ്ഞിരുന്നു. ഇന്ന് തനിക്ക് കടയില്‍ വരാൻ പറ്റില്ല ജന്മദിന ആശംസകള്‍ക്ക് മറുപടി അയക്കാനുണ്ട് എന്നായിരുന്നു അതേരീതിയില്‍ തമാശയോടെ കൈലാഷിന്റെ പ്രതികരണം.

സിനിമകൾ നിന്നു. പണിയില്ലാതായി. ശത്രുക്കളായ സുഹൃത്തുക്കൾക്ക് സന്തോഷമായി. അപ്പോഴാണ് ഒരു പലചരക്ക് കട തുടങ്ങിയാലോ എന്നാലോചിച്ചത് . സ്‍‍ത്രീകളാണ് കസ്റ്റമേഴ്‍സ്. കടയിൽ നിൽക്കാൻ ഒരു സുന്ദരൻ വേണം, എവിടെ കിട്ടും എന്നാലോചിച്ചപ്പോൾ നീലത്താമര ഓർമ്മവന്നു .കാര്യം പറഞ്ഞപ്പോൾ തന്നെ 
കൈലിമുണ്ടും ബനിയനുമായി ആൾ റെഡി. അതാണ് ഈ പയ്യന്റെ പ്രത്യേകത .എന്ത് കാര്യത്തിനായാലും കൂടെ നിൽക്കും .ഇന്നലെ ആയിരുന്നത്രേ ഇയാളുടെ പിറന്നാൾ 
കടയിലെ തിരക്ക് കാരണം ഞാനത് മറന്നു .ഇന്ന് എന്റെ വക പാരഗണിൽ നിന്നും ഒരു മട്ടൻ ബിരായാണി അവിടത്തെ മാനേജർ രാജേഷിനോട് കടം പറഞ്ഞു വാങ്ങിച്ചു കൊടുക്കാം.

ചെക്കന്റെ തടി നന്നാവട്ടെ. മിഷൻ ഒന്നും രണ്ടും മൂന്നുമല്ല അഞ്ചെണ്ണമാണ് ഇയാളെ കാത്തു നിൽക്കുന്നത് അപ്പോൾ സന്തോഷ ജന്മദിനം എന്നുമായിരുന്നു ജോയ് മാത്യു എഴുതിയത്.

എന്റെ ജോയേട്ടാ. ആ മനസിലെ ഇടം. അത് എനിക്കിഷ്‍ടമാ. കട തുങ്ങിയപ്പോ ആ മനസിൽ ഞാൻ വന്നാലോ  'UNCLE'ന്റെ തിരക്കഥ എഴുതിയപ്പോഴും ആ മനസ്സിൽ  ഞാൻ വന്നു.  അങ്ങനെ എത്രെയോ പ്രാവശ്യം. അതൊക്കെ ഒകെ. പിന്നെ പാരഗണിലെ ബിരിയാണി ഹോം ഡെലിവറി ആക്കിയ നന്നായിരുന്നു .  ഇന്നു എനിക്ക് കടയിൽ വരാൻ പറ്റില്ല. ജന്മദിന ആശംസകൾക്ക് മറുപടി അയക്കാനുണ്ട്. ഒരു ലീവ്. പിന്നെ ഞാൻ ചോദിച്ച ആ .. നമ്മടെ .. പിന്നേ .. മ് ..    ആ...അഡ്വാൻസ്.. ശമ്പളത്തിലെ .. അതൊന്നു Gpay ചെയ്യുമല്ലോ ..ലെ 🙏🏻...,   helo... ചെയ്യണം 👆🏻, .. ഇതു കേരളം ആണ്. പുതിയ മിഷനുകൾക്ക്  ഇനിയും കഴിയട്ടെ, നമുക്ക്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!