'കൈതി' ബോളിവുഡിലേക്ക്; നായകനെ തീരുമാനിച്ചു

Published : Feb 29, 2020, 09:14 AM IST
'കൈതി' ബോളിവുഡിലേക്ക്; നായകനെ തീരുമാനിച്ചു

Synopsis

തമിഴില്‍ കാര്‍ത്തി അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് റീമേക്കില്‍ ആരാണ് അവതരിപ്പിക്കുക എന്നതിനെക്കുറിച്ചും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ വിവരം ഔദ്യോഗികമായി പുറത്തെത്തിയിരിക്കുന്നു.

കോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു 'കൈതി'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം അതില്‍ നായകനെ അവതരിപ്പിച്ച കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തികവിജയവുമായി. ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴില്‍ കാര്‍ത്തി അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് റീമേക്കില്‍ ആരാണ് അവതരിപ്പിക്കുക എന്നതിനെക്കുറിച്ചും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ വിവരം ഒഫിഷ്യല്‍ ആയിരിക്കുന്നു. പറഞ്ഞുകേട്ടിരുന്നതുപോലെ അജയ് ദേവ്ഗണാണ് റീമേക്കില്‍ നായകനാവാന്‍ ഒരുങ്ങുന്നത്.

അജയ് ദേവ്ഗണ്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വിവരം സ്ഥിരീകരിച്ചതോടൊപ്പം ചിത്രത്തിന്റെ റിലീസിംഗ് തീയ്യതിയും പുറത്തുവിട്ടു അദ്ദേഹം. 'അതെ, തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഞാന്‍ ചെയ്യുന്നുണ്ട്. 2021 ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും', അജയ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം വരാനിരിക്കുന്ന നിരവധി ശ്രദ്ധേയ പ്രോജക്ടുകളുടെ ഭാഗമാണ് അജയ് ദേവ്ഗണ്‍. അമിത് ശര്‍മ്മയുടെ സ്‌പോര്‍ട്‌സ് ഡ്രാമ 'മൈദാന്‍', അഭിഷേക് ദുധൈയ്യയുടെ 'ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ' എന്നിവയാണ് അതില്‍ പ്രധാനം. രോഹിത് ഷെട്ടിയുടെ 'സൂര്യവംശി', രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്നിവയില്‍ അതിഥിവേഷത്തിലും എത്തുന്നുണ്ട് അദ്ദേഹം. 

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി