രാമായണത്തിലെ മണ്ഡോദരിയായി കാജല്‍ അഗര്‍വാള്‍: യാഷിനൊപ്പം ഷൂട്ടിംഗ് തുടങ്ങി !

Published : May 18, 2025, 03:18 PM IST
രാമായണത്തിലെ മണ്ഡോദരിയായി കാജല്‍ അഗര്‍വാള്‍: യാഷിനൊപ്പം ഷൂട്ടിംഗ് തുടങ്ങി !

Synopsis

നിതേഷ് തിവാരിയുടെ രാമായണത്തില്‍ കാജല്‍ അഗര്‍വാള്‍ മണ്ഡോദരിയുടെ വേഷത്തിലെത്തുന്നു. 

മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായി എത്തുന്ന ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തുന്നു. ഒപ്പം കെജിഎഫ് സ്റ്റാര്‍ യാഷാണ് ചിത്രത്തില്‍ രാവണന്‍റെ റോളില്‍ എത്തുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിലെ പുതിയ കാസ്റ്റിംഗ് വിവരം പുറത്ത് എത്തിയിരിക്കുകയാണ്. 

നടി കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണ് വിവരം. മണ്ഡോദരിയുടെ വേഷത്തിലാണ് കാജല്‍ എത്തുന്നത്. രാമായണത്തില്‍ രാവണന്‍റെ ഭാര്യയാണ് മണ്ഡോദരി.  ചിത്രത്തില്‍ കാജലിന്‍റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് പറയുന്നത്. 

"രാമായണത്തിലെ മണ്ഡോദരിയുടെ വേഷം നിർണായകമാണ്. അതിനാൽ, രാവണന്റെ ഭാര്യയുടെ സങ്കീർണ്ണതകളും പ്രാധാന്യവും പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മുൻനിര നടിയെ യഷയ്‌ക്കൊപ്പം അവതരിപ്പിക്കേണ്ടത് നിർമ്മാതാക്കൾക്ക് അനിവാര്യമായിരുന്നു" ഇങ്ങനെയാണ് കാജലില്‍ എത്തിയത് എന്നാണ് ചിത്രവുമായി അടുത്ത ഒരു വൃത്തം ഇന്ത്യ ടുഡേയോട് പറഞ്ഞത്.

"എല്ലാ ഭാഷകളിലും പരിചിതയായ ഒരു നടിയെയാണ് നിർമ്മാതാക്കൾ അന്വേഷിച്ചത്. ബോളിവുഡിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി നടിമാരെ പരിഗണിച്ചെങ്കിലും, ദക്ഷിണേന്ത്യയില്‍ പ്രശസ്തമായ പേര് കാജൽ അഗർവാളിനെ തെരഞ്ഞെടുക്കുകയായിരുന്നു" ഒരു പ്രൊഡക്ഷൻ ഇൻസൈഡർ കൂട്ടിച്ചേർത്തു.\

നിതേഷ് തിവാരിയുടെ രാമായണത്തിൽ സീതയായി സായ് പല്ലവി, ശ്രീരാമനായി രൺബീർ കപൂർ, രാവണനായി യാഷ് എന്നിവരുൾപ്പെടെ വന്‍താര നിരയാണ് അണിനിരക്കുന്നത്. ചിത്രത്തിൽ സണ്ണി ഡിയോൾ, രവി ദുബെ, ലാറ ദത്ത എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ചിത്രത്തിന്‍റെ ആദ്യ ഭാഗം 2026 ദീപാവലിയിലും രണ്ടാം ഭാഗം 2027 ലും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ, കഥ ശരിയായി പറയേണ്ടതിന്റെ ആവശ്യകത തന്റെ ടീം മനസ്സിലാക്കുന്നുവെന്ന് നിർമ്മാതാവ് നമിത് കപൂർ പറഞ്ഞിരുന്നു. "ഞങ്ങൾ വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്" എന്നാണ് പറഞ്ഞത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആരോപണം അടിസ്ഥാനരഹിതം, ‍നിയമപരമായി മുന്നോട്ട്; ഡേറ്റിങ്ങ് ആപ്പ് വിവാദത്തിൽ പ്രതികരിച്ച് അക്ബർ ഖാൻ
'എന്റെ ക്ലാസ്മേറ്റായിരുന്നു', ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് രജനീകാന്ത്, ഏഷ്യാനെറ്റ് ന്യൂസിൽ പ്രതികരണം