മലയാളത്തില്‍ മറ്റൊരു സീക്വല്‍ കൂടി; 'കാക്കിപ്പട'യ്ക്ക് രണ്ടാം ഭാഗം വരുന്നു

Published : Aug 04, 2023, 01:48 PM IST
മലയാളത്തില്‍ മറ്റൊരു സീക്വല്‍ കൂടി; 'കാക്കിപ്പട'യ്ക്ക് രണ്ടാം ഭാഗം വരുന്നു

Synopsis

ഷെബി ചൗഘട്ട് തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷാവസാനം തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു കാക്കിപ്പട. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ റീമേക്ക് അവകാശങ്ങള്‍ വിറ്റുപോയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരാന്‍ പോവുകയാണ്. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷെബി ചൗഘട്ട് തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. 

സാമൂഹ്യപ്രശ്നങ്ങളിൽ ആഴ്ന്നിറങ്ങുന്ന ജനപ്രിയ പ്രമേയമാണ് രണ്ടാം വരവിലും കാക്കിപ്പട സമ്മാനിക്കുകയെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു. എട്ട് വയസുള്ള  പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ പൊലീസുകാർ തന്നെ തൂക്കിക്കൊല്ലുന്നതായിരുന്നു കാക്കിപ്പടയുടെ പ്രമേയം. ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രമാണ് കാക്കിപ്പട. ഷെബിയും ഷെജി വലിയകത്തും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. എസ് വി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെജി വലിയകത്ത് ആയിരുന്നു നിര്‍മ്മാണം. നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറയിൽ, വിനോദ് സാക്, സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബു ലാബാൻ, മാല പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചു.

ALSO READ : 'സ്‍പീക്കറുടെ കയ്യിലുള്ളത് രണ്ട് ഫ്യൂസുകള്‍'; മിത്ത് വിവാദത്തില്‍ അഖില്‍ മാരാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ