പുതിയ ചിത്രവുമായി 'കളങ്കാവൽ' സംവിധായകൻ ജിതിൻ കെ ജോസ്; നായകനായി ജയസൂര്യ

Published : Mar 20, 2026, 09:46 PM IST
Jayasurya- Jithin K Jose movie

Synopsis

കളങ്കാവലിന് ശേഷം സംവിധായകൻ ജിതിൻ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ നായകനാകുന്നു.

കളങ്കാവൽ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ജിതിൻ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജയസൂര്യ നായകനായി എത്തുന്നത്. പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.

ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന ചിത്രീകരണം ഉടൻ ആരംഭിക്കുന്നതാണ്. വ്യത്യസ്തമായ കഥയും അവതരണവും കൊണ്ട് പ്രേക്ഷകർക്ക് ഒരു മികച്ച സിനിമാനുഭവം നൽകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. അതേസമയം ആട് 3 ആണ് ജയസൂര്യ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രടം കഴിഞ്ഞ ദിവസമാന തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിൽ മികച്ച താരനിരയാണ് അണിനിരക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

3000 രൂപയ്ക്ക് മിനി എ.സി വാങ്ങി; കാറ്റ് പോലും വരുന്നില്ല, പിന്നെയാണ് തണുപ്പ്..; തട്ടിപ്പ് വെളിപ്പെടുത്തി നിലീൻ സാന്ദ്ര
'മട്ടാഞ്ചേരി മാഫിയ'യുമായി മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും; ഒപ്പം ആസിഫ് അലിയും നെസ്ലനും; ടൈറ്റിൽ പോസ്റ്റർ പുറത്ത്