
മൂന്നാര്‍: ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് യുവതാരം കാളിദാസ് ജയറാം (Kalidas Jayaram) അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചു. ഒരു തമിഴ് വെബ് സിരീസിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് കാളിദാസ് അടക്കമുള്ളവര്‍ മൂന്നാറിലെത്തിയത്. സംഘം താമസിച്ച ഹോട്ടലില്‍ മുറിവാടകയിനത്തില്‍ ഒരു ലക്ഷത്തിലധികം രൂപയും ഒപ്പം റെസ്റ്റോറന്‍റ് ബില്ലും അടയ്ക്കാതിരുന്നതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ നിര്‍മ്മാണ കമ്പനി പണം അടയ്ക്കുകയും പ്രശ്‍നം പരിഹരിക്കുകയുമായിരുന്നു.
അതേസമയം കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ പ്രേക്ഷകപ്രീതി നേടാന്‍ കാളിദാസിന് കഴിഞ്ഞിരുന്നു. ആമസോണ്‍ പ്രൈമിന്‍റെ തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ, നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി സിരീസ് ആയ പാവ കഥൈകള്‍, ശരവണന്‍റെ സംവിധാനത്തിലെത്തിയ തമിഴ് ചിത്രം ഒരു പക്ക കഥൈ എന്നിവയാണ് കാളിദാസിന്‍റേതായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ പാവ കഥൈകളിലെ പ്രകടനം കാളിദാസിന് വലിയ കൈയടി നേടിക്കൊടുത്തിരുന്നു. സത്താര്‍ എന്ന ട്രാന്‍സ് കഥാപാത്രമായാണ് കാളിദാസ് ചിത്രത്തില്‍ എത്തിയത്. സുധ കൊങ്കരയായിരുന്നു കാളിദാസ് അഭിനയിച്ച ലഘുചിത്രത്തിന്‍റെ സംവിധാനം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ