എനർജെറ്റിക് പെർഫോമൻസുമായി കാളിദാസ്, 'തലൈവരു'ടെ പിറന്നാളിന് സർപ്രൈസുമായി ടീം 'രജനി'

Published : Dec 12, 2023, 03:44 PM ISTUpdated : Dec 12, 2023, 03:45 PM IST
എനർജെറ്റിക് പെർഫോമൻസുമായി കാളിദാസ്, 'തലൈവരു'ടെ പിറന്നാളിന് സർപ്രൈസുമായി ടീം 'രജനി'

Synopsis

ഡിസംബർ 8ന് ആയിരുന്നു രജനി റിലീസ് ചെയ്തത്.

കാളിദാസ് ജയറാം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം രജനിയുടെ സക്സസ് ടീസർ റിലീസ് ചെയ്തു. തലൈവർ രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. നിഗൂഢതകൾ നിറഞ്ഞ ഒരു കൊലപാതകത്തിന്റെ  കഥയാണ് "രജനി" പറയുന്നക്. ഒപ്പം രജനികാന്തിന്‍റെ പ്രസൻസും ചിത്രത്തിലുട നീളം ഉണ്ട്.  

ഡിസംബർ 8ന് ആയിരുന്നു രജനി റിലീസ് ചെയ്തത്. ആദ്യദിനം മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ കരിയറിലെ എനർജെറ്റിക് പെർഫോമൻസുമായി കാളിദാസ് ചിത്രത്തിൽ എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനില്‍ സ്‍കറിയ വര്‍ഗീസാണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ആര്‍ ആര്‍ വിഷ്‍ണുവാണ് ഛായാഗ്രാഹണം. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവരാണ് നിര്‍മിക്കുന്നത്. കാളിദാസ് ജയറാമിന് പുറമെ രജനി സിനിമയില്‍ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്‍മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന,പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സംഗീതം 4 മ്യൂസിക്സാണ്. സംഭാഷണം വിന്‍സെന്റ് വടക്കന്‍. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. മേക്കപ്പ് റോണക്സ് സേവ്യര്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ  വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, മിക്സിങ് എൻജിനീയർ വിപിൻ നായർ, ക്രിയേറ്റീവ് ഡയറക്ടർ ശ്രീജിത്ത് കോടോത്ത്, തമിഴ് സംഭാഷണം ഡേവിഡ് കെ രാജൻ,  സംഘട്ടനം അഷ്റഫ് ഗുരുക്കൾ, നൂർ കെ, ഗണേഷ് കുമാർ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് വിനോദ് പി എം, വിശാഖ് ആർ വാര്യർ. അസോസിയേറ്റ് പ്രൊഡ്യൂസർ അഭിജിത്ത് എസ് നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, ശക്തിവേൽ , ഡി ഐ കളറിസ്റ്റ് രമേശ് സി പി, പിആർഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് രാഹുൽരാജ് ആർ, പ്രമോഷൻ സ്റ്റിൽസ് ഷാഫി ഷക്കീർ, ഡിസൈൻസ് 100 ഡേയ്‍സ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്ലാക്ക് ടിക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വൻ ദുരന്തം ആയിരുന്നു ലൈഫ്, കിടക്കാൻ സ്ഥലമില്ല, വസ്ത്രമില്ല..; ജീവിതം പറഞ്ഞ് മായ കൃഷ്ണ

PREV
Read more Articles on
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍