ഞെട്ടിക്കാൻ കാളിദാസ് ജയറാം എത്തുന്നു, ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Published : Dec 07, 2023, 07:17 PM IST
ഞെട്ടിക്കാൻ കാളിദാസ് ജയറാം എത്തുന്നു, ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Synopsis

ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമാണ് കാളിദാസ് ജയറാമിന്റേതായി നാളെ റിലീസാകുക.

കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് രജനി. സംവിധാനം വിനില്‍ സ്‍കറിയ വര്‍ഗീസാണ്. രജനി ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിട്ടാണ് ഡിസംബർ 8ന് പ്രദര്‍ശനത്തിന് എത്തുക. കാളിദാസിന്റെ രജനിയുടെ പ്രീ റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

മികച്ച ക്രൈം ത്രില്ലറായിരിക്കും രജനിയെന്ന് ടീസര്‍ സൂചന നല്‍കുന്നു. മലയാളത്തിലും തമിഴിലുമായി എത്തുന്ന ദ്വിഭാഷ ചിത്രമായിയിരിക്കും കാളിദാസിന്റെ രജനി. ആര്‍ ആര്‍ വിഷ്‍ണുവാണ് ഛായാഗ്രാഹണം. വിനില്‍ സ്‍കറിയ വര്‍ഗീസാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.

പരസ്യകലയിലെ പ്രഗൽഭരായ നവരസ ഗ്രൂപ്പാണ് ചിത്രം നിര്‍മിക്കുന്നത്. കാളിദാസിന്റെ രജനി നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവരാണ് നിര്‍മിക്കുന്നത്. കാളിദാസ് ജയറാമിന് പുറമെ രജനി സിനിമയില്‍ സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്‍മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന,പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സംഗീതം 4 മ്യൂസിക്സാണ്. സംഭാഷണം വിന്‍സെന്റ് വടക്കന്‍. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. മേക്കപ്പ് റോണക്സ് സേവ്യര്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ  വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, മിക്സിങ് എൻജിനീയർ വിപിൻ നായർ, ക്രിയേറ്റീവ് ഡയറക്ടർ ശ്രീജിത്ത് കോടോത്ത്, തമിഴ് സംഭാഷണം ഡേവിഡ് കെ രാജൻ,  സംഘട്ടനം അഷ്റഫ് ഗുരുക്കൾ, നൂർ കെ, ഗണേഷ് കുമാർ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‍സ് വിനോദ് പി എം, വിശാഖ് ആർ വാര്യർ. അസോസിയേറ്റ് പ്രൊഡ്യൂസർ അഭിജിത്ത് എസ് നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, ശക്തിവേൽ , ഡി ഐ കളറിസ്റ്റ് രമേശ് സി പി, പിആർഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് രാഹുൽരാജ് ആർ, പ്രമോഷൻ സ്റ്റിൽസ് ഷാഫി ഷക്കീർ, ഡിസൈൻസ് 100 ഡേയ്‍സ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്ലാക്ക് ടിക്കറ്റ് എന്നിവരുമാണ്.

Read More: 'ദുരിതം അകറ്റാൻ നമുക്ക് കൈകോര്‍ക്കാം', തന്റെ ആരാധകരോട് അഭ്യര്‍ഥനയുമായി വിജയ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍