'ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി': കല്‍ക്കി എഡി 2898 ചിത്രത്തിനെതിരെ നിയമ നടപടി; നോട്ടീസ് അയച്ചു

Published : Jul 21, 2024, 03:12 PM IST
'ഹൈന്ദവ മതവികാരം വ്രണപ്പെടുത്തി': കല്‍ക്കി എഡി 2898 ചിത്രത്തിനെതിരെ നിയമ നടപടി; നോട്ടീസ് അയച്ചു

Synopsis

ഹിന്ദു മതഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന ദൈവങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണ് നിർമ്മാതാക്കൾ ചെയ്യുന്നതെന്ന് കൃഷ്ണം കുറ്റപ്പെടുത്തിയെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

ഹൈദരാബാദ്: ഹൈന്ദവ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുൻ കോൺഗ്രസ് നേതാവും കൽക്കി ധാം പീതാധീശ്വർ ആചാര്യനുമായ പ്രമോദ് കൃഷ്ണം കല്‍ക്കി എഡി 2898 ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും വക്കീൽ നോട്ടീസ് അയച്ചു. ഹിന്ദു മതഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന ദൈവങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണ് നിർമ്മാതാക്കൾ ചെയ്യുന്നതെന്ന് കൃഷ്ണം കുറ്റപ്പെടുത്തിയെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

"ഹിന്ദു പുരാണ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുള്ളതും വിശദീകരിക്കപ്പെട്ടതുമായ കൽക്കിയെക്കുറിച്ചുള്ള അടിസ്ഥാന ആശയത്തെ നിങ്ങളുടെ സിനിമ തിരുത്തിയെന്നും.കൂടാതെ കൽക്കി ഭഗവാന്‍റെ കഥയുടെ ചിത്രീകരണം പൂർണ്ണമായും കൃത്യമല്ലാത്തത് ഇത് സംബന്ധിച്ച മത വിശുദ്ധ ഗ്രന്ഥങ്ങളോടുള്ള അനാദരവുമാണ്. കോടിക്കണക്കിന് വരുന്ന ഭക്തരുടെ മതപരമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കേന്ദ്രബിന്ദുവിനെയാണ് ഇത് ഹനിക്കുന്നത്" എന്നാണ് നിര്‍മ്മാതാക്കള്‍ക്ക് അയച്ച വക്കീല്‍ നോട്ടീസിൽ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇത്തരം ഒരു സിനിമ ഇതിനകം തന്നെ ഹിന്ദുക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും. കൽക്കി ഭഗവാന്‍റെ ഐതിഹ്യത്തെയും ധാർമ്മികതയെയും കൂടുതൽ കളങ്കപ്പെടുത്തുമെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. "ഹിന്ദു വിശ്വാസത്തെ തെറ്റിദ്ധരിക്കുന്നതിനും തെറ്റായി വ്യാഖ്യാനിക്കുന്നതിനും ഈ ചലച്ചിത്രം ഇടയാക്കും, അതുവഴി കല്‍ക്കിയില്‍ വിശ്വസിക്കുന്ന കൽക്കി ധാം നിവാസികളുടെ വിശ്വാസത്തിനും മതവികാരങ്ങൾക്കും അങ്ങേയറ്റം വിഷമമുണ്ടാക്കി"  പ്രമോദ് കൃഷ്ണത്തിന്‍റെ പേരില്‍ അയച്ച നോട്ടീസില്‍ പറയുന്നു. 

ഹിന്ദു ഗ്രന്ഥങ്ങളെ വളച്ചൊടിക്കുന്നത് ഒരു ഫാഷനായി മാറിയെന്നും ആർക്കും അത് ചെയ്യാൻ അവകാശമില്ലെന്നും ആചാര്യ പ്രമോദ് കൃഷ്ണം പിടിഐയോട് പറഞ്ഞു. “കൽക്കി അവതാരം മഹാവിഷ്ണുവിന്‍റെ അവസാനത്തെ അവതാരമായിരിക്കും. നമ്മുടെ നിരവധി 'പുരാണങ്ങൾ' അതിനെക്കുറിച്ച് പറയുന്നുണ്ട്. ഫെബ്രുവരി 19 ന് യുപിയിലെ സംഭാലിൽ കൽക്കി ഭഗവാൻ ജനിക്കുന്ന ശ്രീ കൽക്കി ധാം ക്ഷേത്രത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടിരുന്നു. ലോകം മുഴുവൻ ആ അവതാരത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ, ഈ സിനിമ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുകയാണെന്ന് മുൻ കോൺഗ്രസ് നേതാവ് പറഞ്ഞു. ആചാര്യ പ്രമോദ് കൃഷ്ണനു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഉജ്ജവൽ ആനന്ദ് ശർമ്മയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സിനിമ ഇറങ്ങിയതിന് പിന്നാലെ ആശയക്കുഴപ്പത്തിലായ പല വിശ്വാസികളും കൽക്കി ധാം ആചാര്യനെ സമീപിച്ചതിനെ തുടര്‍ന്നാണ്  പ്രമോദ് കൃഷ്ണം വിഷയത്തില്‍ നിയമ നടപടിക്ക് ഒരുങ്ങിയത് എന്നാണ് സുപ്രീം കോടതി അഭിഭാഷകൻ ഉജ്ജവൽ ആനന്ദ് ശർമ്മ പിടിഐയോട് വ്യക്തമാക്കി. 

ഹൈ ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം കല്‍ക്കി 2898 എഡി തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായാണ് ജൂൺ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമാ നിർമ്മാതാക്കളായ വൈജയന്തി മൂവിസ് ഔദ്യോഗികമായി പറയുന്നതനുസരിച്ച് കഴിഞ്ഞ വാരം ലോകമെമ്പാടുമുള്ള എല്ലാ ഭാഷകളിലെയും കളക്ഷന്‍റെ അടിസ്ഥാനത്തിൽ 1000 കോടി രൂപ പിന്നിട്ടു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയുടെ പ്രമേയം ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 

മൂന്നാം വാരത്തിലും നിറഞ്ഞോടി കല്‍ക്കി 2898 എഡി: ഇനി നാലാം വാരത്തിലേക്ക് തേരോട്ടം

കനത്ത മഴയില്‍ തീയറ്റര്‍ നിറച്ച് 'കൽക്കി 2898 എഡി' ; കേരളത്തിൽ ഇരുനൂറോളം തിയറ്ററുകളിൽ പ്രദർശനം
 

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'