'ഞങ്ങള്‍ നാലു പേരും നാലിടത്ത് സെല്‍ഫ് ഐസൊലേഷനിലാണ്': ശ്രുതി ഹാസന്‍

Web Desk   | Asianet News
Published : Mar 25, 2020, 07:29 PM IST
'ഞങ്ങള്‍ നാലു പേരും നാലിടത്ത് സെല്‍ഫ് ഐസൊലേഷനിലാണ്': ശ്രുതി ഹാസന്‍

Synopsis

കമൽ ഹാസനും അക്ഷരയും ചെന്നൈയിലാണെങ്കിലും രണ്ടുപേരും രണ്ടു വീടുകളിലായാണ് താമസം. മുംബൈയിൽ മറ്റൊരു വീട്ടിലാണ് അമ്മ സരിക താമസിക്കുന്നതെന്നും ശ്രുതി പറയുന്നു.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തന്റെ കുടുംബം സ്വയം നിരീക്ഷണത്തിലാണെന്ന് നടി ശ്രുതി ഹാസൻ. മുംബൈ മിററിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കമൽ ഹാസനും അക്ഷരയും ചെന്നൈയിലാണെങ്കിലും രണ്ടുപേരും രണ്ടു വീടുകളിലായാണ് താമസം. മുംബൈയിൽ മറ്റൊരു വീട്ടിലാണ് അമ്മ സരിക താമസിക്കുന്നതെന്നും ശ്രുതി പറയുന്നു.

“എന്റെ കുടുംബം മുഴുവനും സ്വയം നിരീക്ഷണത്തിലാണ്. ഡാഡിയും അക്ഷരയും ചെന്നൈയിലാണ്, പക്ഷേ പ്രത്യേക വീടുകളിലാണ്. ഞങ്ങൾ എല്ലാവരും പല സ്ഥലങ്ങളിൽ പല സമയങ്ങളിൽ യാത്ര ചെയ്തവരാണ്. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് ഒരിടത്ത് സ്വയം നിരീക്ഷണത്തിൽ കഴിയുന്നതിൽ അർഥമില്ല. എല്ലാവരും അത്തരത്തിൽ ഒരു തീരുമാനം എടുക്കണം എന്നാണ് എനിക്കു തോന്നുന്നത്,” ശ്രുതി ഹാസൻ പറഞ്ഞു.

തന്റെ ക്വാറന്റൈൻ അനുഭവങ്ങളും ശ്രുതി പങ്കുവച്ചു. “ഒറ്റയ്ക്കാകുക എന്നത് എനിക്ക് ശീലമാണ്. പക്ഷെ പുറത്ത് പോകാൻ സാധിക്കാത്തതും, ഇതൊക്കെ എങ്ങോട്ടാണ് എത്രനാളാണ് എന്നറിയാത്തതുമാണ് പ്രയാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾ ഇത് ഗൗരവമായി എടുക്കാൻ തുടങ്ങി. എന്തായാലും ഞാൻ തിരിച്ചെത്തുമ്പോഴേക്കും ചിത്രീകരണങ്ങളെല്ലാം നിർത്തിവച്ചിരുന്നത് ഭാഗ്യമായി,”ശ്രുതി വ്യക്തമാക്കി.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം