ദളപതി 67 പ്രമോ ടീസര്‍ കമല്‍ഹാസനെ കാണിച്ച് ലോകേഷ്; കമലിന്‍റെ പ്രതികരണം

Published : Jan 26, 2023, 04:57 PM IST
 ദളപതി 67 പ്രമോ ടീസര്‍ കമല്‍ഹാസനെ കാണിച്ച് ലോകേഷ്; കമലിന്‍റെ പ്രതികരണം

Synopsis

എന്തായാലും റൂമറുകള്‍ക്ക് കുറവുകള്‍ വന്നിട്ടില്ല. അതില്‍ പ്രധാനപ്പെട്ടത് കാസ്റ്റിംഗ് തന്നെയാണ്. ലോകേഷ് കമല്‍ഹാസനെ നായകനാക്കി ചെയ്ത വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ലോകേഷിന്‍റെ ചിത്രത്തിലെ താരനിര ഒരു ചര്‍ച്ച തന്നെയാണ്. 

ചെന്നൈ: വിജയ് ലോകേഷ് കനകരാജുമായി വീണ്ടും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സിനിമ പ്രേമികള്‍. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. ലോകേഷും ടീമും ചിത്രത്തിന്‍റെ ചെറിയ ഭാഗങ്ങള്‍ ഇതിനകം ചെന്നൈയിലും, കൊടെക്കനാലിലും ചിത്രീകരിച്ചു കഴിഞ്ഞുവെന്നാണ്  വിവരം. ചിത്രം സംബന്ധിച്ച് വലിയൊരു അപ്ഡേറ്റ് ഉടന്‍ തന്നെയുണ്ടാകും. താല്‍ക്കാലികമായി ദളപതി 67 എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍.

എന്തായാലും റൂമറുകള്‍ക്ക് കുറവുകള്‍ വന്നിട്ടില്ല. അതില്‍ പ്രധാനപ്പെട്ടത് കാസ്റ്റിംഗ് തന്നെയാണ്. ലോകേഷ് കമല്‍ഹാസനെ നായകനാക്കി ചെയ്ത വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ലോകേഷിന്‍റെ ചിത്രത്തിലെ താരനിര ഒരു ചര്‍ച്ച തന്നെയാണ്. വിജയ് ചിത്രത്തില്‍ ആരൊക്കെയുണ്ടാകും എന്നത് തന്നെയാണ് ചര്‍ച്ച സജീവമാക്കുന്നത്. ലോകേഷ് കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ രൂപപ്പെടുത്തിയ 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്' എന്ന വിഭാഗത്തില്‍ വിജയ് ചിത്രം വരുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

അതേ സമയം  'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്' വിഭാഗത്തില്‍ വരുന്ന ചിത്രമാണ് എന്ന സൂചനകള്‍ നല്‍കിയാണ് വിക്രത്തില്‍ നായക പ്രധാന്യമുള്ള അമര്‍ എന്ന റോള്‍ ചെയ്ത ഫഹദ് ഫാസില്‍ പ്രതികരിച്ചത് എന്നതും പ്രേക്ഷകരില്‍ ആകാംക്ഷയുണ്ടാക്കുന്നുണ്ട്. ഫഹദ് ഫാസില്‍ നിര്‍മ്മാണ പങ്കാളിയായ തങ്കം എന്ന ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഫഹദിന്‍റെ പരാമര്‍ശം. 

ദളപതി 67 വരുന്നത് എല്‍.സി.യുവിലാണല്ലോ, അതില്‍ ക്യാമിയോ റോളില്‍ ഫഹദ് ഉണ്ടാകുമോ എന്നതായിരുന്നു പ്രസ് മീറ്റില്‍ ഉയര്‍ന്ന ചോദ്യം. ഇതിനോട് പ്രതികരിച്ച ഫഹദ്, അതെ എല്‍സിയുവില്‍ ആണെങ്കില്‍ ചിലപ്പോള്‍ സാധ്യതയുണ്ട്. അപ്ഡേറ്റ് ഉടന്‍ വരും. ഇതില്‍ കൂടുതല്‍ പ്രതികരിക്കുന്ന നേരത്തെയാകും എന്നതുമാണ് ഫഹദ് പ്രതികരിച്ചത്. 

ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം ലോകേഷ് കനകരാജ് ചിത്രത്തിനായി തയ്യാറാക്കിയ അനൌണ്‍സ്മെന്‍റ് ടീസര്‍ കമല്‍ഹാസനെ കാണിച്ചുവെന്നതാണ്. ലോകേഷ് യൂണിവേഴ്സിന്‍റെ ഭാഗമാണ് ചിത്രമെങ്കില്‍ തീര്‍ച്ചയായും ഇത് വേണ്ടതാണ് എന്നാണ് കോളിവുഡില്‍ ഉയരുന്ന അഭിപ്രായം. പ്രമോ ടീസര്‍ കമല്‍ഹാസന് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നത്. 

അതേ സമയം ദളപതി 67ല്‍ കമല്‍ ഒരു ക്യാമിയോ റോളില്‍ പ്രത്യക്ഷപ്പെടും എന്നും സൂചനയുണ്ട്. അടുത്ത ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ചിത്രത്തിലേക്ക് ലിങ്ക് ചെയ്യിക്കുന്ന രീതിയില്‍ ആയിരിക്കും ഇതെന്നാണ് സൂചന. അതേ സമയം 50 വയസുള്ള ഒരു അധോലോക നേതാവിന്‍റെ വേഷത്തില്‍ ആയിരിക്കും  ദളപതി 67ല്‍ വിജയ് എത്തും വാര്‍ത്തകള്‍ വരുന്നുണ്ട്.

ദളപതി 67 ല്‍ ആരൊക്കെ വരും; ഉയര്‍ന്നുവരുന്നത് വലിയ പേരുകള്‍.!

'വാരിസി'ന്റെ വിജയമാഘോഷിച്ച് വിജയ്, പുതിയ ചിത്രത്തിലെ ലുക്കെന്ന് ആരാധകര്‍
 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ