
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ(Kamal Haasan) നായകനായി എത്തിയ ചിത്രമാണ് വിക്രം(Vikram). ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആയിരുന്നു സ്ട്രീമിംഗ്. ഈ അവസരത്തിൽ വിക്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഹോട്സ്റ്റാറിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ആറ് മിനിറ്റുളള മേക്കിംഗ് വിഡിയോ പുറത്തിറക്കിയത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണവും, കമൽഹാസന്റെ പുഷ് അപ് വ്യായാമവും റോളക്സിന്റെ എൻട്രിയുമൊക്കെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യവാരം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.
കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിച്ചിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വൻ തുകയ്‍ക്കാണ് ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
'ഇന്നലെ ഇറങ്ങിയ ട്രെയിലർ കണ്ട് ഒരുത്തനും മാർക്ക് ഇടണ്ട': 'പവർ സ്റ്റാറി'നെ കുറിച്ച് ഒമർ ലുലു