'അര്‍ജുനെ പോലെ ഭാര്യയുടെ ജോലിയോട് ബഹുമാനമുള്ള എത്ര പേരുണ്ട്'; ദുര്‍ഗക്ക് പിന്തുണയുമായി കൃഷ്ണ ശങ്കര്‍

Published : Jul 09, 2022, 09:00 AM IST
'അര്‍ജുനെ പോലെ ഭാര്യയുടെ ജോലിയോട് ബഹുമാനമുള്ള എത്ര പേരുണ്ട്'; ദുര്‍ഗക്ക് പിന്തുണയുമായി കൃഷ്ണ ശങ്കര്‍

Synopsis

കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കണമെന്നും കൃഷ്ണ ശങ്കർ കുറിക്കുന്നു. 

ടി ദുര്‍ഗ കൃഷ്ണക്കെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ കൃഷ്ണ ശങ്കര്‍(Krishna Sankar). ഇരുവരും ഒന്നിച്ചെത്തുന്ന കുടുക്ക് എന്ന ചിത്രത്തിലെ ഒരു​ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ ദുർ​ഗയ്ക്ക് എതിരെ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. രണ്ട് ദിവസം മുമ്പ് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവന്നു. ഇതിന് പിന്നാലെ വീണ്ടും നടിക്കെതിരെ അധിക്ഷേപങ്ങള്‍ നടക്കുന്നുവെന്ന് പറഞ്ഞാണ് കൃഷ്ണ ശങ്കർ രം​ഗത്തെത്തിയത്. 

കൂട്ടുപ്രതിയായ താന്‍ സുഖമായി ഉറങ്ങാന്‍ പോകുമ്പോള്‍ ഇപ്പോഴും ആളുകള്‍ ദുര്‍ഗയെയും അവരുടെ ഭർത്താവ് ആയ അര്‍ജുനെയും വീട്ടുകാരെയും പറ്റി മോശമായി സംസാരിക്കുന്നുവെന്ന് കൃഷ്ണ ശങ്കര്‍ പറഞ്ഞു. നട്ടെല്ലില്ലാത്തവൻ എന്നവരുടെ ഭർത്താവിനെ പറയുമ്പോൾ എത്ര ആളുകൾ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും അവർ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവർ. അതുകൊണ്ട് ഇത്തരത്തിലുള്ള കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കണമെന്നും കൃഷ്ണ ശങ്കർ കുറിക്കുന്നു. 

കൃഷ്ണ ശങ്കറിന്റെ വാക്കുകൾ

ഇന്ന് കുറച്ചു നേരം മുമ്പ് ദുർഗ കൃഷ്ണയുടെ ഒരു കോൾ വന്നു .ഞങ്ങൾ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീൻ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുർഗ്ഗയെയും അവരുടെ ഹസ്ബൻഡ് ആയ അർജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു . ഇതിൽ കൂട്ടുപ്രതിയായ ഞാൻ എന്റെ വീട്ടിൽ കുട്ടികളെയും കളിപ്പിച്ച് ഭാര്യയായി സുഖമായി ഉറങ്ങാൻ പോകുന്നു . രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ് .

പക്ഷെ വിമർശനം മുഴുവൻ സ്ത്രീയായ ദുർഗ കൃഷ്ണയ്ക്കാണ് . ഇതിനു മുമ്പ് ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട് , പക്ഷെ അതിൽ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാൽ ലിപ്‌ലോക്കിന്റെ ആശങ്കകൾ മാറ്റിവച്ച് ഒരു സെക്കൻഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാൻ ചെയ്യാം . കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം.

Kudukku : അമ്പരപ്പിക്കാൻ ദുർ​ഗയും കൃഷ്ണ ശങ്കറും; നി​ഗൂഢത ഉണർത്തി 'കുടുക്ക് 2025' ടീസർ

പക്ഷെ അത് തന്നെ ഇവർക്ക് വരുമ്പോൾ കഴിഞ്ഞ പടത്തിൽ ഇതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന മോശം experience കൊണ്ട് ആ സിനിമ തന്നെ ഇവർ ഉപേക്ഷിക്കേണ്ടി വന്നാൽ അത് അവരുടെ ഏറ്റവും വല്യ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും . ഇതിനൊരു മാറ്റം നമ്മൾ തന്നെ കൊണ്ട് വരണം , നട്ടെല്ലില്ലാത്തവൻ എന്നവരുടെ ഭർത്താവിനെ പറയുമ്പോൾ എത്ര ആളുകൾ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും അവർ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവർ .അത് കൊണ്ട് ഇത്തരത്തിലുള്ള കമന്റുകൾ എഴുതുമ്പോൾ ഒരു നിമിഷം മുമ്പ് നിങ്ങൾ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ