'ഇന്നലെ ഇറങ്ങിയ ട്രെയിലർ കണ്ട് ഒരുത്തനും മാർക്ക്‌ ഇടണ്ട': 'പവർ സ്റ്റാറി'നെ കുറിച്ച് ഒമർ ലുലു

Published : Jul 09, 2022, 09:46 AM ISTUpdated : Jul 09, 2022, 10:05 AM IST
'ഇന്നലെ ഇറങ്ങിയ ട്രെയിലർ കണ്ട് ഒരുത്തനും മാർക്ക്‌ ഇടണ്ട': 'പവർ സ്റ്റാറി'നെ കുറിച്ച് ഒമർ ലുലു

Synopsis

2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ.

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് ഒമർ ലുലുവിന്റെ 'പവർ സ്റ്റാറി'ന്റെ(Power Star) പ്രമോഷണൽ ട്രെയിലർ പുറത്തുവിട്ടത്.  മാസും ഫൈറ്റും ഉൾക്കൊള്ളിച്ചു തന്നെയാണ് ഒമർ ട്രെയിലർ തയ്യാറാക്കിയിരുന്നത്. എന്നാൽ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഒമറിനെതിരെ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിരുന്നു. ഇത്തരം കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു ഇപ്പോൾ. 

ഇന്നലെ ഇറങ്ങിയ പ്രമോഷണൽ ട്രെയിലർ കണ്ട് ഒരുത്തനും മാർക്ക്‌ ഇടാൻ വരണ്ടെന്നും ഇപ്പോ ഇറങ്ങിയ ട്രെയിലറും സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. അതുകൊണ്ടാണ് പ്രൊഡ്യൂസറിന്റെ പേര് പോലും ട്രെയിലറിൽ ഇല്ലാത്തതെന്നും ഒമർ കുറിച്ചു.

ഒമർ ലുലുവിന്റെ വാക്കുകൾ

ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാർക്ക്‌ ഇടാൻ വരണ്ട ഇപ്പോ ഇറങ്ങിയ Trailerും സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലാ അതാ പ്രൊഡ്യൂസറിന്റെ പേര് പോലും trailerൽ ഇല്ലാതത്ത്.പിന്നെ Trailerൽ ചുമ്മാ വില്ലനായി നിന്നത് എന്റെ DOP Sinu Sidharth അണ്ണൻ ആണ് .it’s only for fixing Babu Antony ചേട്ടൻ style പിന്നെ ഒരു പ്രമോ കണ്ടന്റ് അത്രമാത്രം.

2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. പലതവണ ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും. 

നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

'പവർ സ്റ്റാർ' 100കോടി ക്ലബ്ബിൽ കയറട്ടെയെന്ന് കമന്റ്; സത്യസന്ധമായ 40 കോടിമതിയെന്ന് ഒമർ ലുലു

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ