'കല്‍ക്കി'യില്‍ വാങ്ങിയതിന്‍റെ 8 ഇരട്ടി? 'ഇന്ത്യന്‍ 2' ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം

Published : Jul 14, 2024, 05:25 PM ISTUpdated : Jul 14, 2024, 07:05 PM IST
'കല്‍ക്കി'യില്‍ വാങ്ങിയതിന്‍റെ 8 ഇരട്ടി? 'ഇന്ത്യന്‍ 2' ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം

Synopsis

1996 ല്‍ പുറത്തിറങ്ങിയ 'ഇന്ത്യന്‍റെ' രണ്ടാം ഭാഗം

വീഞ്ഞിന്‍റെ വീര്യം പോലെ കാലത്തിനൊപ്പം ഉയരുന്നതാണ് സിനിമയിലെ താരമൂല്യം. പക്ഷേ വിജയങ്ങള്‍ നേടിക്കൊണ്ടിരിക്കണമെന്ന് മാത്രം. തുടര്‍ പരാജയങ്ങളില്‍ കരിയര്‌‍‍ അവസാനിപ്പിക്കുന്ന താരങ്ങള്‍ക്ക് ഇന്‍ഡസ്ട്രി മൂല്യമൊന്നും കാണില്ല. മറിച്ചാണ് കാര്യമെങ്കില്‍ അവസരങ്ങള്‍ നിങ്ങളെ തേട് എത്തിക്കൊണ്ടേയിരിക്കും. ഇന്ത്യന്‍ സിനിമയില്‍ ആ നിരയില്‍ ഉള്‍പ്പെടുത്താവുന്ന താരങ്ങളാണ് കമല്‍ ഹാസനും അമിതാഭ് ബച്ചനും രജനികാന്തുമൊക്കെ. ഇപ്പോഴിതാ തന്‍റെ ഏറ്റവും പുതിയ ചിത്രം ഇന്ത്യന്‍ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.

1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍റെ രണ്ടാം ഭാഗമായ ഇന്ത്യന്‍ 2 2017 ല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്താലും സെറ്റില്‍ നടന്ന അപകടങ്ങളാലുമൊക്കെ ചിത്രം അണിയറക്കാരുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറം നീണ്ടുപോയി. ഫലം നിര്‍മ്മാണച്ചെലവും വര്‍ധിച്ചു. ഈ വാരം തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ആകെ നിര്‍മ്മാണ ചെലവ് 250 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. കമല്‍ ഹാസന്‍ പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത് 250 കോടി ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

അതേസമയം മറ്റൊരു മാധ്യമമായ കൊയ്മൊയ്‍യുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ 2നും വരാനിരിക്കുന്ന ഇന്ത്യന്‍ 3 നും ചേര്‍ത്താണ് 150 കോടിയെന്ന കമലിന്‍റെ പ്രതിഫലം. ഇന്ത്യന്‍ 2 പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം തിയറ്ററുകളിലെത്തുമെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 3. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുമുണ്ട് ഈ ചിത്രം. അതേസമയം ഇന്ത്യന്‍ 3 ന്‍റെ ബജറ്റ് മറ്റൊരു 250 കോടിയാണെന്നും കൊയ്മൊയ്‍യുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

അതേസമയം ജൂണ്‍ അവസാനം തിയറ്ററുകളിലെത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡിയിലെ അഭിനയത്തിന് കമല്‍ ഹാസന്‍ വാങ്ങിയത് 20 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തമിഴില്‍ കമലിന്‍റെ അവസാന സോളോ ഹിറ്റ് വിക്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലം 50 കോടി ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

ALSO READ : ഒടിടി റിലീസിന് മുന്‍പ് മലയാളികള്‍ക്ക് നന്ദി പറഞ്ഞ് 'മഹാരാജ' നിര്‍മ്മാതാവ്; ചിത്രം കേരളത്തില്‍ നിന്ന് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ