Vikram : 'കഥ മുന്നോട്ട് കൊണ്ടുപോകുന്നത് സൂര്യ'; 'വിക്രം' മൂന്നിന് സാധ്യതയെന്ന് കമൽഹാസൻ

Published : May 20, 2022, 09:49 AM ISTUpdated : May 20, 2022, 09:53 AM IST
Vikram : 'കഥ മുന്നോട്ട് കൊണ്ടുപോകുന്നത് സൂര്യ'; 'വിക്രം' മൂന്നിന് സാധ്യതയെന്ന് കമൽഹാസൻ

Synopsis

വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിക്രം'(Vikram Movie). കമല്‍ ഹാസന്‍ (Kamal Haasan), ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധനേടി. ചിത്രത്തിൽ സൂര്യയും എത്തുന്നുവെന്ന് അറിഞ്ഞതോടെ ഇരട്ടി ആവേശത്തിലാണ് സിനിമാസ്വാദകർ. ഇപ്പോഴിതാ സൂര്യയെ കുറിച്ച് കമൽഹാസൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

സൂര്യയുടെ കഥാപാത്രം സിനിമയുടെ അവസാന നിമിഷത്തിലാണ് എത്തുന്നത്. നടന്റെ കഥാപാത്രമായിരിക്കും സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും ചിലപ്പോൾ മൂന്നാം ഭാഗമുണ്ടാകുമെന്നും കമൽ ഹാസൻ പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം. 'അത് ഇനി ഒരു അഭ്യൂഹമല്ല. സൂര്യ അവിശ്വസിനീയമായ രീതിയിൽ ഒരു അവസാന നിമിഷ അപ്പിയറൻസ് നടത്തുന്നുണ്ട്. അത് തന്നെയായിരിക്കും കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ചിലപ്പോൾ മൂന്നാം ഭാഗത്തിലേക്ക്' കമൽ ഹാസൻ പറഞ്ഞു.

വിക്രം ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. ട്രെയിലറിന്റെ രണ്ട് രം​ഗങ്ങളിലാണ് സൂര്യ ഉണ്ടെന്നതിന് തെളിവായി നിരീക്ഷകർ എടുത്ത് കാണിക്കുന്നത്.  പിന്നാലെ ലോകേഷ് കനകരാജും കമൽഹാസനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 

Vikram : മണിക്കൂറിനുള്ളിൽ 10 മില്യൺ കാഴ്ചക്കാർ; 'വിക്രം' ട്രെയിലറിൽ സൂര്യയെ കണ്ടെത്തി സോഷ്യൽ മീഡിയ

വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.  വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ചിത്രത്തിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Vikram Movie : ഒടുവില്‍ ലോകേഷും സമ്മതിച്ചു; കമലിനും ഫഹദിനുമൊപ്പം സൂര്യയുമുണ്ട്

'കൊള്ളയടി ഇനി കൊറിയയില്‍' : മണി ഹീസ്റ്റിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ ട്രെയിലര്‍ ഇറങ്ങി

സോള്‍: ലോക തരംഗമായ സീരിസ് മണി ഹീസ്റ്റിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ ട്രെയിലര്‍ ഇറങ്ങി. പ്രൊഫസറിന്റെയും സംഘത്തിന്റെയും കൊറിയന്‍ അവതരണമാണ് ഈ സീരിസില്‍ ഉണ്ടാകുക. സീരിസിന്‍റെ ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് (Netflix) ഇപ്പോള്‍ പുറത്തുവിട്ടു. ഇരു കൊറിയകളും യോജിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഉണ്ടാകുന്ന സാന്പത്തിക പ്രശ്നങ്ങള്‍ക്കിടയില്‍ വലിയൊരു പണം കൊള്ള പ്ലാന്‍ ചെയ്യുന്ന പ്രഫസറെയും സംഘത്തെയുമാണ് ട്രെയിലറില്‍ കാണിക്കുന്നത്.

മണി ഹീസ്റ്റ്: കൊറിയ - ജോയിന്റ് ഇക്കണോമിക് ഏരിയ (Money Heist: Korea - Joint Economic Area ) എന്നാണ് കൊറിയന്‍ മണി ഹീസ്റ്റിന്‍റെ പേര്. നടനും മോഡലും ചലച്ചിത്ര നിർമ്മാതാവുമായ യൂ ജി-ടേയാണ് പ്രധാന കഥാപാത്രമായ പ്രഫസറെ അവതരിപ്പിക്കുന്നത്. ഇതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നെറ്റ്ഫ്ലിക്സ് വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. മണി ഹീസ്റ്റിലെ ഒറിജിനല്‍ പതിപ്പില്‍  അൽവാരോ മോർട്ടിന്റെ റോളിന് സമാനമാണ് ഈ റോള്‍ എന്നാണ് നെറ്റ്ഫ്ലിക്സ് നല്‍കുന്ന സൂചന

നെറ്റ്ഫ്‌ളിക്‌സിലെ തന്നെ ഹിറ്റ് സീരിസായ സ്‌ക്വിഡ് ഗെയിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍ക്ക് ഹേ-സൂവും മണി ഹീസ്റ്റ് കൊറിയന്‍ പതിപ്പില്‍ ഉണ്ടാകും. ആക്ഷൻ-പായ്ക്ക്ഡ് സീസണിനെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിഹീസ്റ്റിലെ പ്രശസ്തമായ സാൽവഡോർ ഡാലി മാസ്‌കുകൾക്ക് പകരം ഹാഹോ മാസ്‌ക്കുകളാണ് കൊറിയന്‍ സീരിസില്‍ ഉണ്ടാകുക.

മണി ഹീസ്റ്റിന്റെ കെ-അഡാപ്റ്റേഷൻ പ്രവർത്തനത്തിലാണെന്ന് നെറ്റ്ഫ്ലിക്സ് 2020 നവംബറിലാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. 12 എപ്പിസോഡുകളുള്ള സീസണായിരിക്കും ഉണ്ടാകുക, മണി ഹീസ്റ്റിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ സംവിധാനം വോയ്‌സ്, ദി വിസിറ്റർ, ബ്ലാക്ക് തുടങ്ങിയവയുടെ സംവിധാനത്തിലൂടെ പേരുകേട്ട കിം ഹോങ് സൺ ആണ്. ജൂണ്‍ 24നാണ് ഈ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു