Vikram song : 'പോര്‍കണ്ട സിംഗം', കമല്‍ഹാസന്റെ 'വിക്ര'ത്തിലെ പുതിയ ഗാനം

By Web TeamFirst Published May 25, 2022, 5:47 PM IST
Highlights

കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തുവിട്ടു (Vikram song).

കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. 'വിക്രം' എന്ന പുതിയ ചിത്രം റിലീസ് ചെയ്യുന്നത് ജൂണ്‍ മൂന്നിനാണ്. ഇപ്പോഴിതാ 'വിക്രം' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് (Vikram song).

'പോര്‍കണ്ട സിംഗം' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അനിരുദ്ധ് രവിചന്റെ സംഗീത സംവിധാനത്തില്‍ വിഷ്‍ണു എടവന്റെ വരികള്‍ എഴുതി രവി ജി പാടിയിരിക്കുന്നു.കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.

നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.

കമല്‍ഹാസൻ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം.

Read More : നസ്രിയയെ തെല്ലൊന്ന് കുഴപ്പിച്ച് തെലുങ്ക്, 'അണ്ടേ സുന്ദരാനികി' ഡബ്ബിംഗ് വീഡിയോ

നസ്രിയ ആദ്യമായി തെലുങ്ക് സിനിമയില്‍ നായികയാകുകയാണ്. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തിലാണ് നസ്രിയ നായികയാകുന്നത്. നാനിയാണ് ചിത്രത്തിലെ നായകൻ. ഒരു റൊമാന്റിക് കോമഡി ചിത്രമായ 'അണ്ടേ സുന്ദരാനികി'ക്ക് വേണ്ടി നസ്രിയ ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

നസ്രിയയെ തെലുങ്ക് ഭാഷയില്‍ ഡബ്ബ് ചെയ്യുമ്പോള്‍ കുഴങ്ങുന്നതാണ് വീഡിയോയില്‍. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയമെന്ന് ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന 'അണ്ടേ സുന്ദരാനികി' ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

'ലീല തോമസ്' എന്ന കഥാപാത്രത്തെയാണ് നസ്രിയ 'അണ്ടേ സുന്ദരാനികി'യില്‍ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  'അണ്ടേ സുന്ദരാനികി'യില്‍ താൻ തന്നെയാണ്  തെലുങ്കില്‍ ഡബ്ബ് ചെയ്‍തതതെന്ന് അടുത്തിടെ നദിയ മൊയ്‍തു അറിയിച്ചിരുന്നു.  'അണ്ടേ സുന്ദരാനികി'യില്‍  ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ,  സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നു.

click me!