ഇനി തഗ് ലൈഫിന്റെ ദിവസങ്ങള്‍, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Published : Jun 01, 2025, 09:28 AM ISTUpdated : Jun 01, 2025, 11:47 AM IST
ഇനി തഗ് ലൈഫിന്റെ ദിവസങ്ങള്‍, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Synopsis

ചിമ്പുവും നിര്‍ണായക വേഷത്തില്‍ ചിത്രത്തിലുണ്ട്.

കമല്‍ഹാസൻ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് തഗ് ലൈഫ്. 37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രം ജൂണ്‍ അഞ്ചിനാണ് റിലീസ് ചെയ്യുക.. യുഎ സര്‍ട്ടിഫിക്കറ്റ് നേടിയ കമല്‍ഹാസൻ ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈര്‍ഘ്യം. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്‍ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവര്‍ സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തഗ്‍ ലൈഫിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്.

രാജ് കമൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച്‌ തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ അമരന്റെ വിജയകരമായ കേരളാ വിതരണ പങ്കാളിത്തത്തിനു ശേഷം ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്‍ട്രിബ്യൂഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസാണ്. തഗ് ലൈഫിന്റെ കേരളാ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും കൊച്ചിയിലും മെയ് 28 ന് തിരുവനന്തപുരത്തു നടക്കുന്ന പ്രീ റിലീസ് ഇവെന്റുകളിലും പങ്കെടുത്തിരുന്നു.

എ ആർ റഹ്‍മാന്‍ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച് സായിറാം കോളേജ്, ചെന്നൈയിൽ  മെയ് 24 ന് നടന്നിരുന്നു.

മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സാണ്  ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പിആർഒ: പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ