താരസഖ്യത്തിന് കമൽ, രജനീകാന്തിന്റെ പിന്തുണ തേടും; തമിഴ്നാട്ടിൽ മൂന്നാം മുന്നണി ലക്ഷ്യം

Published : Nov 05, 2020, 03:43 PM IST
താരസഖ്യത്തിന് കമൽ, രജനീകാന്തിന്റെ പിന്തുണ തേടും; തമിഴ്നാട്ടിൽ മൂന്നാം മുന്നണി ലക്ഷ്യം

Synopsis

മുഴുവൻ കാര്യങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ല. രജനീകാന്തിനോടുള്ള തന്റെ സ്നേഹം എല്ലാവർക്കും അറിയാവുന്നതാണെന്നും കമൽഹാസൻ പറഞ്ഞു

ചെന്നൈ: തമിഴ്നാട്ടിൽ മൂന്നാം മുന്നണി ലക്ഷ്യമിട്ട് നടൻ കമൽഹാസൻ. താരസഖ്യത്തിന് രജനീകാന്തിന്റെ പിന്തുണക്കായി താത്പര്യം പ്രകടിപ്പിച്ചു. രജനീകാന്ത് പാർടി പ്രഖ്യാപിച്ചില്ലെങ്കിൽ വ്യക്തിപരമായ പിന്തുണ തേടുമെന്ന് കമൽഹാസൻ പറഞ്ഞു. പാർട്ടി പ്രഖ്യാപനത്തിന് രജനീകാന്തിനെ നിർബന്ധിക്കില്ല. രജനീകാന്തിന്റെ ആരോഗ്യം തന്നെയാണ് പ്രധാനം. എന്നാൽ നല്ല ആളുകളെ ഒപ്പം നിർത്തേണ്ടത് ജനാധിപത്യത്തിന്റെ കടമയാണ്. മൂന്നാം മുന്നണിയാണ് ലക്ഷ്യമിടുന്നത്. അഴിമതിയില്ലാത്ത നല്ല ആളുകളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. മറ്റ് പാർട്ടികളിൽ അസംതൃപ്തരായ സത്യസന്ധരായ നേതാക്കളെ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ സഖ്യത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മുഴുവൻ കാര്യങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ല. രജനീകാന്തിനോടുള്ള തന്റെ സ്നേഹം എല്ലാവർക്കും അറിയാവുന്നതാണെന്നും കമൽഹാസൻ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി