Kamal Haasan birthday| കമല്‍ഹാസന്റെ ജന്മദിന ആഘോഷത്തിന് തുടക്കം, 'വിക്ര'ത്തിന്റെ സെറ്റില്‍ ഫഹദും

Web Desk   | Asianet News
Published : Nov 01, 2021, 10:32 PM IST
Kamal Haasan birthday| കമല്‍ഹാസന്റെ ജന്മദിന ആഘോഷത്തിന് തുടക്കം, 'വിക്ര'ത്തിന്റെ സെറ്റില്‍ ഫഹദും

Synopsis

കമല്‍ഹാസന്റ് ജന്മദിന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് 'വിക്ര'ത്തിന്റെ സെറ്റില്‍ കേക്ക് മുറിച്ചു.

ഉലകനായകൻ കമല്‍ഹാസന് (Kamal Haasan birthday) ജന്മദിനത്തിന് ഇനിയും ഒരാഴ്‍ചയ്‍ക്കടുത്തുണ്ട്.  നവംബര്‍ ഏഴിനാണ് ജന്മദിനം എങ്കിലും ആരാധകര്‍ ആഘോഷം തുടങ്ങിയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കമല്‍ഹാസന് ജന്മദിന ആശംസകളുമായി ഫോട്ടോകള്‍ ഷെയര്‍ ചെയ്യപെടുന്നു. കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രമായ വിക്രത്തിന്റെ (Vikram) പ്രവര്‍ത്തകരും കേക്ക് മുറിച്ച് ആഘോഷം തുടങ്ങിയിരിക്കുകയാണ്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രമായ വിക്രത്തിന്റെ സെറ്റിലാണ് വലിയ ആഘോഷം നടന്നത്. മലയാളി താരം ഫഹദ് ഉള്‍പ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കേക്ക് മുറിച്ചത്. കമല്‍ഹാസന് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് വിക്രം. കമല്‍ ഹാസന്‍റെ കഴിഞ്ഞ ജന്മ ദിനത്തിലായിരുന്നു 'വിക്ര'ത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം. 

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം.

കാളിദാസ് ജയറാമും നരേനും ചിത്രത്തില്‍ അഭിനയിക്കുന്നു. വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രാഹകനായ സത്യന്‍ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകള്‍ വന്നതിനാല്‍ പിന്മാറുകയായിരുന്നു. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ