സുപ്രീം യാസ്‍കിനായി വെറും 10 ദിവസത്തെ ചിത്രീകരണം, കമല്‍ഹാസന്റെ പ്രതിഫലത്തില്‍ ഞെട്ടി സിനിമാ ലോകം

Published : Mar 08, 2026, 11:55 AM IST
Kamal Haasan and Prabhas

Synopsis

കല്‍ക്കി 2വില്‍ കമല്‍ഹാസന്റെ പ്രതിഫലം.

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന അപ്‍കമിംഗ് പ്രൊജക്റ്റുകളില്‍ ഒന്നാണ് കല്‍ക്കി 2. പ്രഭാസ് നായകനായ കല്‍ക്കിയുടെ രണ്ടാം ഭാഗമാണ് ഈ പ്രൊജക്റ്റ്. കമല്‍ഹാസൻ നിര്‍ണായക കഥാപാത്രമായി രണ്ടാം ഭാഗത്തിലും ഉണ്ട്. ചിത്രത്തിനായി കമൽ ഹാസൻ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ യുഗി സേതു.

യുഗി സേതുവിന്റെ വാക്കുകള്‍

കൽക്കിയിൽ 20 ദിവസം അഭിനയിക്കുന്നതിന് കമൽ ഹാസന് 150 കോടിയാണ് ലഭിക്കുന്നത്. സാറിന്റെ പിറന്നാളിന് ഞാൻ അദ്ദേഹത്തിനോട് താങ്കളാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാലറി വാങ്ങുന്ന നടനെന്ന് പറഞ്ഞു. ഒരു ദിവസം ഒരു മില്യൺ ഡോളറാണ് സാറിന്റെ വരുമാനം എന്ന് പറഞ്ഞു. അദ്ദേഹം എന്നെ നേരെ കൽക്കിയുടെ നിർമാതാവായ അശ്വിനി ദത്തിന്റെ പക്കൽ കൂട്ടികൊണ്ട് പോയി. ഞാൻ അവരോട് ഇതേ കാര്യം പറഞ്ഞു. അപ്പോൾ അവർ കമൽ സാർ വെറും 10 ദിവസം മാത്രമാണ് ഡേറ്റ് നൽകിയതെന്ന് പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ഒരു ദിവസം രണ്ട് മില്യൺ ഡോളറാണ് കമൽ സാർ വാങ്ങുന്നത്

കല്‍ക്കി 2898 എഡി എന്ന മുഴുവൻ പേരുള്ള സിനിമ 2024 ജൂൺ 27നാണ് റിലീസ് ചെയ്‍തത്. കൽക്കി 739 കോടിയുമാണ് ആഗോള ബോക്സ് ഓഫീസില്‍ ആകെ നേടിയിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. കമൽ ഹാസനും അമിതാഭ് ബച്ചനും തമ്മിലുള്ള ഭാഗങ്ങൾ ആണ് നിലവിൽ ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചന്റെ രണ്ടാം ഭാഗത്തിലെ ഫോട്ടോകള്‍ അടുത്തിടെ പുറത്തുവന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കമല്‍ഹാസൻ സുപ്രീം യാസ്‍കിനായിട്ടാണ് പ്രഭാസ് ചിത്രത്തില്‍ കമല്‍ഹാസൻ വേഷിട്ടത്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ ചോദ്യം തമാശ രൂപേണയാവും, ഉള്ളില്‍ മൈക്കിളപ്പനോ സേതുരാമയ്യരോ'; മമ്മൂട്ടിയെക്കുറിച്ച് നടി സരിത ബാലകൃഷ്ണന്‍
'സ്ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്, മറച്ചു വെക്കാൻ കഴിയാത്ത ഒരു വിറയൽ'; മമ്മൂട്ടിക്കെതിരെ ശാ​രദക്കുട്ടി