
മുംബൈ: ബിജെപി എംപി കങ്കണ റണൗട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള തന്‍റെ ബംഗ്ലാവ് വില്‍ക്കാന്‍ ഒരുങ്ങുന്നു. 40 കോടി രൂപയാണ് ഈ കെട്ടടത്തിന് ഇട്ടിരിക്കുനന് വില എന്ന നിരവധി റിപ്പോർട്ടുകൾ ഞായറാഴ്ച പുറത്തുവന്നു. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പൊളിച്ചുനീക്കാനിരുന്ന ബംഗ്ലാവ് 2020ൽ വിവാദ വിഷയമായിരുന്നു.
കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജ് ഒരു പ്രൊഡക്ഷൻ ഹൗസ് ഓഫീസ് വിൽപ്പനയ്‌ക്കുണ്ടെന്ന് പറഞ്ഞ് ഒരു വീഡിയോ ഇട്ടതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. കങ്കണയുടെ വസ്തുവിൽ സ്ഥിതി ചെയ്യുന്ന കങ്കണയുടെ സിനിമ നിർമ്മാണ സ്ഥാപനമായ മണികർണിക ഫിലിംസിന്‍റെ ഓഫീസാണ് ഇത്.
എന്നാല്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഓഫീസ് ഏത് താരത്തിന്‍റെതാണെന്ന് വീഡിയോയില്‍ പറയുന്നില്ല. എന്നാല്‍ വീഡിയോയിലെ ദൃശ്യങ്ങളും ഇത് കങ്കണയുടെ മുംബൈ വസതിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് ഇതെന്നാണ് ബോളിവുഡ് ഹംഗാമ പറയുന്നത്.
കോഡ് എസ്റ്റേറ്റ് വീഡിയോയിൽ പങ്കുവെച്ച വിശദാംശങ്ങൾ അനുസരിച്ച് ബംഗ്ലാവിന്‍റെ പ്ലോട്ട് വലുപ്പം 285 മീറ്ററും ബംഗ്ലാവിന്‍റെ വിസ്തീർണ്ണം 3042 ചതുരശ്ര അടിയുമാണ്. 40 കോടി രൂപയ്ക്കാണ് വസ്തുവില്‍ക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും വീഡിയോയില്‍ പറയുന്നു. സംഭവവികാസത്തെക്കുറിച്ച് കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കങ്കണയുടെ മുംബൈ ബംഗ്ലാവില്‍ നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ നടന്നുവെന്ന് ആരോപിച്ചാണ് ബിഎംസി അതിന്‍റെ ചില ഭാഗങ്ങള്‍ പൊളിക്കാന്‍ നീക്കം നടത്തിയത്. ഇത് വാർത്തകളിൽ ഇടം നേടിയിരുന്നു. 2020 സെപ്റ്റംബറിൽ അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി ബാന്ദ്രയിലെ വെസ്റ്റിലെ പാലി ഹില്ലിലുള്ള കങ്കണയുടെ ഓഫീസിന്‍റെ ഭാഗങ്ങൾ മുംബൈ പൗരസമിതി പൊളിച്ചുനീക്കി.
സെപ്തംബർ 9-ന് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിന് ശേഷം പൊളിക്കൽ നിര്‍ത്തി. ബിഎംസിക്കെതിരെ കങ്കണ കേസ് ഫയൽ ചെയ്യുകയും നഷ്ടപരിഹാരമായി ബിഎംസിയിൽ നിന്ന് 2 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ കേസ് 2023 മെയ് മാസത്തിൽ കങ്കണ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. മുംബൈയിലെ താമസം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ബംഗ്ലാവ് വില്‍പ്പന എന്നും വിവരമുണ്ട്. അതേ സമയം തുടര്‍ ബോക്സോഫീസ് പരാജയങ്ങളാല്‍ ഉണ്ടായ കടം തീര്‍ക്കാനാണ് ഈ നീക്കം എന്നും ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു.
ഡു ഫോര്‍ വയനാട്: ഒരേ സ്വരത്തില്‍ 'എൻ നാട് വയനാട്' ലൈവത്തോണിൽ താരങ്ങള്‍
വയനാടിന് കൈതാങ്ങായി അല്ലു അര്‍ജുനും: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ