ഡു ഫോര്‍ വയനാട്: ഒരേ സ്വരത്തില്‍ 'എൻ നാട് വയനാട്' ലൈവത്തോണിൽ താരങ്ങള്‍
ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച എൻ നാട് വയനാട് ലൈവത്തോണിൽ മലയാള സിനിമ സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച എൻ നാട് വയനാട് ലൈവത്തോണിൽ മലയാള സിനിമ സംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. നടി മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, കെഎസ് ചിത്ര, ആസിഫലി, ബേസില്‍ തോമസ് ഇങ്ങനെ പ്രമുഖരെല്ലാം എൻ നാട് വയനാട് ലൈവത്തോണിന്‍റെ ഭാഗമായി.
മഞ്ജു വാര്യര്‍
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഉള്‍പ്പെടെ എല്ലാം മറന്ന് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് നടി മഞ്ജു വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസ് എൻ നാട് വയനാട് ലൈവത്തോണിൽ പറഞ്ഞു.കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണി ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ മുണ്ടക്കൈ പ്രദേശത്തെ ഒരു വാര്‍ത്തയായിട്ടോ വയനാട്ടില്‍ സംഭവിച്ച ഒരു കാര്യമായിട്ടോ മാത്രമല്ല നമ്മള്‍ ഈ സംഭവത്തെ കാണുന്നത്.
ഫഹദ് ഫാസില്‍
തന്‍റെ തലമുറ കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലെന്ന് നടൻ ഫദദ് ഫാസില്‍. ഒരുപക്ഷേ ഇന്നത്തെ തലമുറയുടെ ചിന്താഗതി മൊത്തത്തില്‍ മാറ്റിമറിക്കാൻ കഴിയുന്ന ഒരു ദുരന്തമാണ് സംഭവിച്ചത്. മലയാളികളോട് ഒരുമിച്ച് നിൽക്കാൻ പ്രത്യേകം പറയേണ്ട കാര്യമില്ല. എന്നാല്‍ കൂടി വയനാടിന് വേണ്ടി വയനാട്ടുകാര്‍ക്ക് വേണ്ടി ഏഷ്യാനെറ്റ് ന്യൂസിനൊപ്പം കൈകോര്‍ക്കാമെന്ന് 'എൻനാട് വയനാട്' ലൈവത്തോണില്‍ ഫഹദ് പറഞ്ഞു.
ആസിഫലി
വയനാട്ടിലെ ദുരന്തത്തിൽ പകച്ചുനിൽക്കുന്ന ദുരന്തബാധിതരായ കുഞ്ഞുങ്ങളോട് പ്രതീക്ഷയോടെ മുന്നോട്ട് പോകാൻ ആവശ്യപ്പെട്ട് നടൻ ആസിഫ് അലി. ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കുട്ടികൾ ധൈര്യത്തോടെ മുന്നോട്ട് പോകണം. അനുഭവങ്ങളാണ് കരുത്ത്. ഈ കുട്ടികളെ പോലെ അനുഭവം മറ്റാർക്കും ഉണ്ടാകില്ല. ഈ ദുരന്തം വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കണമെന്നും എന്തിനും ഏതിനും നമ്മളെല്ലാം കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബേസില്‍ തോമസ്
വയനാട് ഉരുള്‍പൊട്ടലിന്‍റെ ദുരന്തം അനുഭവിക്കുന്നവര്‍ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയി താന്‍ ആളുകളെ നേരിൽ കാണും. വയനാടിന്റെ സ്നേഹം അറിഞ്ഞിട്ടില്ലാത്ത ആരുമുണ്ടാവില്ല അതിനാല്‍ തന്നെ അവരെ കൈവിടരുതെന്ന് ബേസിൽ ജോസഫ് പറഞ്ഞു. രാത്രി ഒരു ഷൂട്ടിംഗ് കഴിഞ്ഞ് വന്ന് കിടന്ന് ഉറങ്ങി രാവിലെ എണീറ്റ് നോക്കുമ്പോള്‍ കുറേ ആളുകള്‍ വിളിച്ചിരിക്കുന്നു അപ്പോഴാണ് ദുരന്തം സംഭവിച്ചത് അറിയുന്നത്. കൂടെയുള്ള ആരോ നഷ്ടമായ അവസ്ഥയാണ് ഇപ്പോഴെന്ന് ബേസില്‍ ജോസഫ്. ഈ നാടിന്‍റെ പുനരുദ്ധാരണത്തിന് കേരളത്തില്‍ 3 കോടി ജനങ്ങളുണ്ട് ഒരാള്‍ 100രൂപ ഇട്ടാല്‍ പോലും വലിയ തുകയാകുമെന്നും ബേസില്‍ പറഞ്ഞു.
കെഎസ് ചിത്ര
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം കണ്ടിട്ട് ഉറങ്ങാൻ പോലുമാവുന്നില്ല. നമ്മളാ അവസ്ഥയിലായാൽ എന്തു ചെയ്യുമെന്ന് പോലുമറിയില്ല. വയനാടിനെ തിരിച്ചുപിടിക്കാൻ നമ്മളെല്ലാം ഒരുമിച്ച് നിൽക്കണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ കെഎസ് ചിത്ര പറഞ്ഞു.
അഹാന
നമ്മളാൽ കഴിയുന്ന ചെറുതോ വലുതോവായ സഹായം വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ ചെയ്യണം. ഈ ദുരന്തത്തെയും ഒറ്റക്കെട്ടായി നമ്മൾ അതിജീവിക്കുമെന്ന് നടി അഹാന ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ പറഞ്ഞു.
ആശാ ശരത്ത്
വയനാട്ടില്‍ ദുരന്തത്തില്‍ പെട്ടിരിക്കുന്നത് നമ്മുടെ സഹോദരി സഹോദരന്മാരാണ്. വയനാടിനായി നമ്മളാൽ കഴിയുന്ന സഹായം ചെയ്‌ത് ഈ ഉദ്യമത്തിൽ പങ്കാളികളാകാമെന്ന് നടി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ ആശ ശരത്ത് പറഞ്ഞു.
സണ്ണി വെയിന്‍
വയനാട്ടില്‍ അപകടം ഉണ്ടായ അന്ന് രാത്രി ഉറങ്ങിയിട്ടില്ല. പല സുഹൃത്തുക്കളുടെയും വീടുകളില്‍ വെളളം കയറിയിട്ടുണ്ട്. ഇനി ആ നാടിനെ സഹായിക്കണം ചലച്ചിത്ര താരം സണ്ണി വെയ്ന്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ പറഞ്ഞു.
ബികെ ഹരിനാരായണൻ
വയനാടിന്‍റെ മുറിവ് ഉണക്കാന്‍ നമുക്ക് ആവുന്നതൊക്കെ ചെയ്യാം, പക്ഷേ ആ ദുഃഖം എങ്ങനെ മാറ്റുമെന്നറിയില്ല. മനസിന്റെ പുനഃരധിവാസവും സാധ്യമാകണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ ഗാനരചയിതാവ് ബികെ ഹരിനാരായണൻ പറഞ്ഞു.
നോബി മാർക്കോസ്
പ്രളയത്തെയും പ്രകൃതിദുരന്തങ്ങളെയും അതിജീവിച്ച നാടാണ് കേരളം. ഇനി നമ്മുക്ക് വയനാടിനായി കൈകോർക്കാമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണില്‍ നടന്‍ നോബി മാർക്കോസ് പിന്തുണയറിയിച്ചു.
റിമി ടോമി
'ഡു ഫോർ വയനാട്' നമ്മുക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്യാണമെന്ന് ഗായിക റിമി ടോമി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണില്‍ അറിയിച്ചു.
മുരളി ഗോപി
മതവും ജാതിയും രാഷ്ട്രീയവും മാറ്റിവെച്ച് മലയാളികള്‍ വയനാടിനായി ഒന്നിച്ച് നില്‍ക്കണമെന്ന് മുരളി ഗോപി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണില്‍ പറഞ്ഞു.
അഭയ ഹിരണ്‍മയി
കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. നമ്മള്‍ ഈ ജീവിതം തിരിച്ച് പിടിക്കും. എന്‍നാട് വയനാടിന് ഒപ്പമുണ്ടെന്ന് ഗായിക അഭയ ഹിരണ്‍മയി പറഞ്ഞു.
വയനാട്ടിലെ ദുരന്തഭൂമിയില്‍ കൈത്താങ്ങായി വിശ്വശാന്തി ഫൗണ്ടേഷനൊപ്പം ഓപ്പറേഷന്‍ റാഹത്ത് ടീമും