300 കോടിയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം; റിലീസ് എന്നാണ്, ചോദിക്കുന്നവര്‍ക്ക് 'ഡബിള്‍ ഇംപാക്ട്' ഉത്തരം.!

Published : Apr 15, 2024, 04:34 PM IST
300 കോടിയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം; റിലീസ് എന്നാണ്, ചോദിക്കുന്നവര്‍ക്ക് 'ഡബിള്‍ ഇംപാക്ട്' ഉത്തരം.!

Synopsis

നേരത്തെ ചിത്രം വൈകും എന്ന ചില വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ അണിയറക്കാര്‍ ചിത്രം ഈ വര്‍ഷം തന്നെ എത്തും എന്ന സൂചന നല്‍കുന്നത്. 

ചെന്നൈ: സൂര്യയുടെ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കങ്കുവ.  കുറച്ചായി കങ്കുവയുടെ തിരക്കുകളിലുമാണ് സൂര്യ. സൂര്യക്ക് വൻ പ്രതീക്ഷയുള്ള ഒരു ചിത്രവുമാണ് കങ്കുവ. സിരുത്തൈ ശിവ സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന കങ്കുവ എന്ന പുതിയ സിനിമയുടെ റിലീസ് അപ്ഡേറ്റുമായാണ് പുതിയ അപ്ഡേറ്റ്. ചിത്രം ഈ വര്‍ഷം തന്നെ പുറത്തിറങ്ങും എന്ന സൂചനയാണ് പുതിയ അപ്ഡേറ്റ് നല്‍കുന്നത്. 

നേരത്തെ ചിത്രം വൈകും എന്ന ചില വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ അണിയറക്കാര്‍ ചിത്രം ഈ വര്‍ഷം തന്നെ എത്തും എന്ന സൂചന നല്‍കുന്നത്. നേരത്തെ ഇറങ്ങിയ ടീസറിലെ പ്രചീന വേഷത്തിലും കയ്യില്‍ തോക്കുമായി നില്‍ക്കുന്ന പുതിയ സൂര്യയുമാണ് പുതിയ പോസ്റ്ററില്‍ ഉള്ളത്. ഇതില്‍ ഭൂതകാലവും, വര്‍ത്തമാന കാലവും ചേരുമ്പോള്‍ പുതിയ ഭാവി ഉണ്ടാകും എന്നാണ് എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ കഥ ഗതി സംബന്ധിച്ച് വലിയ സൂചന തന്നെ ഈ ടാഗ് ലൈന്‍ നല്‍കുന്നു എന്നാണ് പുതിയ സംസാരം. 

വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സ്റ്റുഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്നാണ്. 300 കോടിയിലേറെ ബജറ്റിലാണ് പടം ഒരുക്കുന്നത് എന്നാണ് വിവരം. 

നേരത്തെ പുറത്തുവിട്ട് സിസില്‍ ടീസര്‍ വീഡ‍ിയോയ്ക്ക് 51 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമാണ് ഉള്ളത്. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം ഉയര്‍ന്നിട്ടുള്ള ഹൈപ്പിനെ സാധൂകരിക്കുന്ന ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട് പുറത്തെത്തിയ ടീസര്‍. 

ചിത്രത്തിന് തിരക്കഥ എഴുതുന്നതും സിരുത്തൈ ശിവയാണ്. വെട്രി പളനിസ്വാമിയാണ് സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൂര്യ നായകനാകുന്ന കങ്കുവയുടെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദും ആണ്. 

ധ്യാനും പ്രണവും ദാസനും വിജയനും പോലെയുണ്ടോ? ശ്രീനിവാസന്‍റെ ഉത്തരം ഇതാണ് 

ഡാ മോനേ 'ആവേശം' ഇരട്ടിക്കുന്നു; വിഷു തലേന്നും ബോക്സോഫീസില്‍ ബോസായി ഫഹദ്, കളക്ഷന്‍ ഇങ്ങനെ

 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍