
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണ ചടങ്ങില്‍ പങ്കെടുത്ത നടി കനി കുസൃതിക്കുനേരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹാസവുമായി എത്തിയിരുന്നു. മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയ കനി ലിപ്സ്റ്റിക് അണിഞ്ഞു എന്നതാണ് ചിലര്‍ വിമര്‍ശനവിധേയമായി കണ്ടത്. എന്നാല്‍ ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട് കൂടിയായിരുന്നെന്ന് വ്യക്തമാക്കുന്നു കനി. ലോകപ്രശസ്ത പോപ്പ് താരം റിയാനയുടെ ബ്യൂട്ടി ബ്രാന്‍ഡ് ആയ ഫെന്‍റി ബ്യൂട്ടിയുടെ ഉല്‍പന്നമാണ് താന്‍ ഉപയോഗിച്ചതെന്ന് പറയുന്നു കനി. സോഷ്യല്‍ മീഡിയയിലൂടെയാണ് കനിയുടെ പ്രതികരണം.
"അയ്യേ ലിപ്സ്റ്റിക് ഇട്ടൊ? എന്ന മലയാളി ചോദ്യത്തിന്.. അറിഞ്ഞുകൊണ്ട് തന്നെയാണ് ലോക പ്രശസ്തയായ 'റിയാന' എന്ന സിംഗർ, സോങ്ങ് റൈറ്ററുടെ 'ഫെന്‍റിബ്യൂട്ടി' ബ്രാൻറിലെ 'യൂണിവേഴ്സൽ റെഡ് ലിപ്സ്റ്റിക്' ഇട്ട് പോയത്." ആ 'റെഡ് ലിപ്സ്റ്റിക്' എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർത്ഥ്മായി അറിയാൻ അഗ്രഹിക്കുന്നവർ വായിച്ചു മനസ്സിലാക്കുക എന്ന മുഖവുരയോടെ ഒരു വാര്‍ത്താ ലിങ്കും കനി പങ്കുവച്ചിട്ടുണ്ട്.
പോപ്പ് താരം റിയാനയുടെ ബ്യൂട്ടി ബ്രാന്‍ഡ് ആയ ഫെന്‍റി ബ്യൂട്ടി പുറത്തിറക്കിയ റെഡ് ലിപ്സ്റ്റിക് അതിന്‍റെ രാഷ്ട്രീയപരമായ കാരണങ്ങളാല്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക് വെളുത്ത നിറമുള്ള സ്ത്രീകള്‍ ധരിക്കേണ്ടതാണെന്ന അലിഖിത നിയമം സൗന്ദര്യലോകത്ത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ എല്ലാ സ്കിന്‍ ടോണിനും പറ്റുന്ന മേക്കപ്പ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക ലക്ഷ്യമാക്കിയാണ് റിയാന ഫെന്‍റി ബ്യൂട്ടി എന്ന കമ്പനി ആരംഭിച്ചത്. നിറത്തിന്‍റെ വേര്‍തിരിവ് ഇല്ലാതെ ലോകത്ത് ഏത് ഭാഗത്തുമുള്ള സ്ത്രീകള്‍ക്ക് ധരിക്കാവുന്ന മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നാണ് കമ്പനിയുടെ വെബ് സൈറ്റില്‍ പറയുന്നത്. ഫെന്‍റി ബ്യൂട്ടി പുറത്തിറക്കിയ ലിപ്സ്റ്റിക്കും ഇത്തരത്തില്‍ എല്ലാ നിറക്കാരെയും ഉദ്ദേശിച്ചുള്ളതാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ