Latest Videos

'നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രം', ഹിന്ദുത്വക്കെതിരെ ട്വീറ്റ്; നടൻ അറസ്റ്റിൽ

By Web TeamFirst Published Mar 21, 2023, 2:58 PM IST
Highlights

ബജ്‍രംഗദൾ പ്രവർത്തകൻ നൽകിയ പരാതിയിലാണ് അറസ്റ്റ്

ബെംഗളുരു: ഹിന്ദുത്വക്കെതിരെ ട്വീറ്റ് ചെയ്തതിന്‍റെ പേരിൽ കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ അറസ്റ്റ് ചെയ്തു. നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്ന് ട്വീറ്റ് ചെയ്തതിനാണ് ചേതൻ കുമാർ അഹിംസയെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്ത്. ബെംഗളുരു ശേഷാദ്രിപുരം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ബജ്‍രംഗദൾ പ്രവർത്തകൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഹിന്ദുത്വ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ട്വിറ്ററിലൂടെയുള്ള നടന്‍റെ പ്രതികരണമെന്നാണ് പരാതി. ഇന്നലെയാണ് നടൻ നുണകൾക്ക് മേൽ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വയെന്ന് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ബജ്രംഗദൾ പരാതിയുമായെത്തിയത്.

അത്രമേൽ അത്ഭുതം, ആറാം തവണയും ഒരേ ഒരു വിജയി!!! സന്തോഷ രാജ്യങ്ങളുടെ ലോക പട്ടിക പുറത്ത്; ഇന്ത്യക്ക് കടുത്ത നിരാശ

Hindutva is built on LIES

Savarkar: Indian ‘nation’ began when Rama defeated Ravana & returned to Ayodhya —> a lie

1992: Babri Masjid is ‘birthplace of Rama’ —> a lie

2023: Urigowda-Nanjegowda are ‘killers’ of Tipu—> a lie

Hindutva can be defeated by TRUTH—> truth is EQUALITY

— Chetan Kumar Ahimsa / ಚೇತನ್ ಅಹಿಂಸಾ (@ChetanAhimsa)

ഹിന്ദുത്വ നുണകൾക്ക് മേൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണെന്ന നടന്‍റെ ട്വീറ്റ് വലിയ തോതിൽ ശ്രദ്ധനേടിയിരുന്നു. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ട്വിറ്റിന് താഴെ കമന്‍റുകളുമായി എത്തിയത്. ചിലർ നടൻ പറ‍ഞ്ഞതിൽ ശരികളുണ്ടെന്ന് പറഞ്ഞപ്പോൾ മറ്റ് ചില‍ർ അതി രൂക്ഷമായാണ് വിമർശിച്ചത്. ഈ നിലയിൽ ഹിന്ദുത്വയെ അപമാനിക്കുന്ന നടനെതിരെ നടപടി വേണമെന്നും ചിലർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നലെയാണ് ബജ്‍രംഗദൾ പ്രവർത്തകൻ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി കിട്ടിയതിന് പിന്നാലെ എഫ് ഐ ആർ രജിസ്റ്റ‍ർ ചെയ്ത ശേഷാദ്രിപുരം പൊലീസ് നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ദലിത് , ആദിവാസി പ്രവർത്തകൻ കൂടിയായ നടൻ ചേതൻ കുമാർ അഹിംസയെ  പൊലീസ് ജില്ലാ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചു എന്നും ജനങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന പ്രസ്താവന നടത്തി എന്നുമുള്ള വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ള ചുമത്തിയിരിക്കുന്നത്.

click me!